head1
head3

പിടി വിടാതെ കോവിഡ്…. തലസ്ഥാനത്ത് ലക്ഷത്തില്‍ 104 പേര്‍ കോവിഡ് രോഗികള്‍, ഡബ്ലിനില്‍ ലെവല്‍ 3 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ക്ക് എന്‍.പി. എച്ച്. ഇ.ടി ശുപാര്‍ശ

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തെ തടയുന്നതിനുള്ള പദ്ധതിയുടെ ലെവല്‍ 3 റിസ്‌ക് റേറ്റിംഗിലേക്ക് ഡബ്ലിനെ മാറ്റണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഉപദേശിച്ചതായി റിപ്പോര്‍ട്ട്.മറ്റൊരു കൗണ്ടിയിലും റിസ്‌ക് റേറ്റിംഗ് ലെവലില്‍ മാറ്റം വരുത്തിയിട്ടില്ല. ടീമിന്റെ ശുപാര്‍ശകള്‍ ഇന്ന് മേല്‍നോട്ട സംഘം ചര്‍ച്ച ചെയ്യും.തുടര്‍ന്ന് സര്‍ക്കാരിനെ ഉപദേശിക്കും.അതിന് ശേഷമായിരിക്കും സര്‍ക്കാര്‍ ഡബ്ലിന്‍ കോവിഡ് സംബന്ധിച്ച് തീരുമാനമെടുക്കുക

പ്രത്യേക കാബിനറ്റ് കോവിഡ് -19 ഉപസമിതി നാളെ യോഗം ചേരുന്നുണ്ട്. ഉപസമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിസഭ നാളെ വൈകുന്നേരം അന്തിമ തീരുമാനം എടുക്കുക.അതേസമയം
മൂന്നാം ലെവല്‍ പോരാ അതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് അഭിപ്രായവും ജിപിമാര്‍ക്കിടയിലുണ്ട്.കാരണം ഡബ്ലിനില്‍ കോവിഡ് പിടിതരാതെ പായുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ഒരു ലക്ഷത്തില്‍ 104 കേസുകള്‍

ഡബ്ലിന്‍ 14 ദിവസത്തെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ ഒരു ലക്ഷത്തിന് 104 കേസുകളാണ് സ്ഥിരീകരിക്കുന്നത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇത്. ലൂത്ത്-76.8 , ലിട്രിം-71.8 , വാട്ടര്‍ഫോര്‍ഡ് -64.6, ഓഫലി -61.6 എന്നിങ്ങനെയാണ് മറ്റ്കൗ ണ്ടികളിലേത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും പുതിയ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ക്രോണിക് ഹൃദ്രോഗം 34.6%, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ 19.8%, പ്രമേഹം 16.5%, രക്താതിമര്‍ദ്ദം 16% കേസുകള്‍ എന്നിവയാണ് പ്രധാന അവസ്ഥ.

കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ലെവലിലേക്ക് ഡബ്ലിന്‍ മാറുന്നതിലും ആശങ്കയുണ്ടെന്ന് ജിപിയും യൂറോപ്യന്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ വൈസ്പ്ര സിഡന്റുമായ ഡോ. റേ വാലി പറഞ്ഞു. കാരണം ഈ നിലയില്‍ 25 പേര്‍ക്ക് വിവാഹങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാം.ഇത് ശരിയാകുമെന്ന് തോന്നുന്നില്ല.ലെവല്‍ മൂന്നിന് പകരം 4 ലേക്ക് മാറണമെന്നാണ് ആഗ്രഹിക്കുന്നത്.

ഡബ്ലിനിലെ നിയന്ത്രണങ്ങളെക്കുറിച്ച് എന്‍പിഎച്ച്ഇറ്റി നല്‍കുന്ന മാര്‍ഗനിര്‍ദേശം ഉടനടി കൈകാര്യം ചെയ്യണമെന്ന് ഡോ. വാലി പറഞ്ഞു. എച്ച്എസ്ഇയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഇന്ന് ആശുപത്രികളില്‍ 73 കോവിഡ് രോഗികളെത്തിയെന്നാണ്. ഇതില്‍ 14 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒരാഴ്ച മുമ്പുള്ള കണക്ക് 51 സ്ഥിരീകരിച്ച കേസുകളായിരുന്നു.ഏഴ് പേരായിരുന്നു ഐസിയുവില്‍. ആശുപത്രികളില്‍ സംശയിക്കപ്പെടുന്ന 106 കേസുകളും തീവ്രപരിചരണ വിഭാഗത്തില്‍ ഏഴ് കേസുകളുമായിരുന്നു ഉണ്ടായിരുന്നതെന്നും ഡോ. വാലി പറയുന്നു.

ലെവല്‍ 3 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാല്‍ ഡബ്ലിനിലെ ജന ജീവിതത്തില്‍ എന്‍.പി.എച്ച്.ഇ.ടി ശുപാര്‍ശ ചെയ്യുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ വരും.
യാത്ര പോകാമോ?
ഡബ്ലിനില്‍ നിന്നും ഡബ്ലിനിലേയ്ക്കുമുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്ന നിര്‍ദേശം ഉണ്ടായേക്കും.യാത്രകള്‍ ഒഴിവാക്കുക തന്നെയാണ് നല്ലത്.ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോളജ് ക്ളാസുകള്‍ ഓണ്‍ ലൈനിലാക്കിയേക്കും
മൂന്നാം ലെവല്‍ കോളേജുകള്‍ കഴിയുന്നത്ര ഓണ്‍ലൈനില്‍ ട്യൂഷന്‍ നല്‍കണമെന്ന് ടീം ശുപാര്‍ശ ചെയ്തിട്ടുണ്ട്.മൂന്നാം ലെവലിലേക്ക്
വരുന്നതിനായി വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.ഓണ്‍-സൈറ്റില്‍ ചെയ്യേണ്ടതും ഓണ്‍ലൈനില്‍ ചെയ്യേണ്ടതും നമ്മള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡബ്ലിനില്‍ കോവിഡ് -19 അധിക നിയന്ത്രണങ്ങള്‍ വാരാന്ത്യത്തിന് മുമ്പ് ഏര്‍പ്പെടുത്തുമെന്ന് നേരത്തെ ജസ്റ്റിസ് മന്ത്രി ഹെലന്‍ മക്എന്‍ടി പറഞ്ഞിരുന്നു.ഡബ്ലിനിലെ ആളുകള്‍ അവരുടെ നീക്കങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണം. സാമൂഹിക ബന്ധങ്ങള്‍ പരിമിതപ്പെടുത്തണം, ശാരീരിക അകലം പാലിക്കണം, കൈ വൃത്തിയായി കഴുകണം തുടങ്ങിയവ നിര്‍ബന്ധമായും പാലിയ്ക്കണം.കഴിഞ്ഞ വ്യാഴാഴ്ചയാണ് യാത്രാ വിലക്കുകള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കിയതെന്ന് മന്ത്രി മക്എന്റി സ്ഥിരീകരിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.