ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് യൂറോപ്പില്‍ 40 ശതമാനം മരണം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന വക്താവ് ഡോ. മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
ഫ്രാന്‍സ്, സ്പെയിന്‍, യു.കെ, നെതര്‍ലന്‍ഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ രോഗികളെകൊണ്ട് നിറഞ്ഞു.
റഷ്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന മരണം 320 ആയി ഉയര്‍ന്നു. ഇതോടെ ഇവിടത്തെ ആകെ മരണസംഖ്യ 26,589 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ആസ്ട്രിയയയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി.
യു.എസ്, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് റഷ്യയിലാണ്.
ചൊവ്വാഴ്ച 16,550 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 22,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇറ്റലിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
കോവിഡ് കുതിച്ചുയരുന്നതിനാല്‍ പല രാജ്യങ്ങളും നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ വ്യാപകമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇറ്റലിയില്‍ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.