കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം.
രാത്രി 10 മണി കഴിഞ്ഞ് അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു.അപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞു. ഇവര്‍ക്ക് ഒരു മകനുണ്ട്. ഇവർ കോർക്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മരിച്ച യുവതിയുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെയാണുള്ളത്. സാങ്കേതിക പരിശോധനയ്ക്കായി സംഭവസ്ഥലം സീല്‍ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റും..

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.
വിൽട്ടണിലെ ജനങ്ങൾ ഇന്ന് ഉറക്കമുണർന്നത് ഭയാനകമായ വാർത്തകേട്ടുകൊണ്ടായിരുന്നുവെന്ന് ” പ്രാദേശിക കൗൺസിലർ കോം കെല്ലെഹർ പറഞ്ഞു.പൊതുവേ ശാന്തമായ ഒരു പ്രദേശമാണ് ഇവിടം.ഇത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്. മുഴുവൻ സമൂഹവും ഇതിൽ ദുഖിതരാണ്.അദ്ദേഹം പറഞ്ഞു.ഏതാനം മാസങ്ങൾക്ക് മുമ്പാണ് ഇവർ കാർഡിനാൾ കോർട്ടിൽ എത്തിയതെന്ന് സമീപവാസികൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റിലായ നാല്‍പ്പത് വയസ്സുകാരനായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി എത്തിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന ഏതെങ്കിലും വിവരങ്ങൾ നൽകാൻ കഴിയുന്നവർ ടോഗർ ഗാർഡ സ്റ്റേഷനെ (021) 494 7120 എന്ന നമ്പറിലോ 1800 666 111 എന്ന നമ്പരിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ ബന്ധപ്പെടാൻ ഗാർഡ ആവശ്യപ്പെട്ടിട്ടുണ്ട്..
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.