നഴ്സിംഗ് യോഗ്യതയും,ജോലി പരിചയവുമുള്ളവര്‍ക്ക് അയര്‍ലണ്ടില്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കാമ്പയിന്‍ ആരംഭിച്ചു
ഡബ്ലിന്‍ : ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ഡിപ്പന്റന്റ് വിസയിലോ സ്റ്റുഡന്റ് വിസയിലോ എത്തിയിട്ടുള്ള വിദേശ പരിശീലനം ലഭിച്ച നൂറുക്കണക്കിന് നഴ്സുമാര്‍ക്ക് അവരുടെ പശ്ചാത്തല അറിവും പരിചയവും കണക്കിലെടുത്ത് ഭാഷാ യോഗ്യത പരിഗണിക്കാതെ എന്‍എംബിഐയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ട് പുതിയ കാമ്പയിന്‍ ആരംഭിച്ചു.
രജിസ്ട്രേഷന്‍ ലഭിക്കാത്തതിനാല്‍ അവരില്‍ ഭൂരിഭാഗവും ആരോഗ്യ മേഖലയിലെ തന്നെ കെയര്‍ അസിസ്റ്റന്റ് ജോലികളിലും മറ്റുള്ളവര്‍ മെഡിക്കല്‍ ഇതര മേഖലകളിലുമാണ് ജോലി ചെയ്യുന്നത്. ഐഇഎല്‍ടിഎസ് / ഒഇടിപരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ അയര്‍ലണ്ടില്‍ നഴ്സിംഗ് രജിസ്‌ട്രേഷന് അവസരം ലഭിക്കുകയുള്ളു എന്ന നിയമമാണ് ഇവര്‍ക്ക് വിഘാതമാവുന്നത്.ഇവരില്‍ കൂടുതല്‍ പേര്‍ക്കും ചെറിയ പോയിന്റുകളുടെ കുറവിലാണ് നിര്‍ദ്ദിഷ്ട യോഗ്യത ലഭിക്കാതെ പോയത്.
2017-2018 കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ താമസിച്ചിരുന്ന നാനൂറോളം പേര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കണക്കിലെടുക്കാതെ എന്‍ എം ബി ഐ രജിസ്ട്രേഷന്‍ ലഭിച്ചിരുന്നു.
കുടുംബ സാഹചര്യങ്ങളാല്‍ അയര്‍ലണ്ടില്‍ എത്തപ്പെട്ട് താമസിക്കുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത നഴ്സ് എന്ന നിലയിലും ജോലിപരിചയത്തിന്റെ പശ്ചാത്തലത്തിലും അവരുടെ സേവനങ്ങള്‍ ഈ പകര്‍ച്ചവ്യാധി സമയത്ത് ഉപയോഗപ്പെടുത്തണം എന്ന ആവശ്യമാണ് കാമ്പയിനില്‍ ഉയര്‍ത്തുന്നത്.അയര്‍ലണ്ടില്‍ നഴ്സുമാരുടെ അതിരൂക്ഷമായ ദൗര്‍ലഭ്യം ഉള്ള ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ആരോഗ്യ വ്യവസ്ഥയെ സഹായിക്കാനും പിന്തുണയ്ക്കാനും അവര്‍ക്ക് അവസരം നല്‍കണമെന്നാണ് കാമ്പയിനില്‍ കൂടി എന്‍ എം ബി ഐ യോടും, ഐറിഷ് സര്‍ക്കാരിനോടും ഇവര്‍ ആവശ്യപ്പെടുന്നത്.
അയര്‍ലണ്ടില്‍ ഇപ്പോഴുള്ള നിരവധി മലയാളികളടക്കം നൂറുകണക്കിന് പേര്‍ക്കാണ് ഇത്തരമൊരു നിവേദനം ഫലവത്തായാല്‍ പ്രയോജനം ലഭിക്കുന്നത്.
കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കുചേരാം…..
നിങ്ങളുടെ ഒരു പിന്തുണ വലിയൊരു മാറ്റത്തിന് വഴിതെളിച്ചേക്കാം
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളുംവാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ


Comments are closed.