ലണ്ടന്‍ : ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതു വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്ന് ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.
താന്‍ രാജിവയ്ക്കാന്‍ പോകുന്നില്ലെന്നും രാജ്യത്തിന് ഇപ്പോള്‍ വേണ്ടത് ദേശീയ തിരഞ്ഞെടുപ്പാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് നാടകീയമായി രാജിവെച്ചേക്കുമെന്ന വിവരം പുറത്തുവരുന്നത്. മന്ത്രിമാരുടെയും എംപിമാരുടെയും രാജിയും പുറത്താക്കലുമായി ബ്രിട്ടീഷ് രാഷ്ട്രീയം തകിടം മറിയുകയായിരുന്നു.
ധനമന്ത്രി ഇന്ത്യന്‍ വംശജനായ ഋഷി സുനകും ആരോഗ്യമന്ത്രി പാക്ക് വംശജനായ സാജിദ് ജാവിദും ചൊവ്വാഴ്ച അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രിസഭയില്‍ നിന്ന് അംഗങ്ങള്‍ രാജിവെച്ചതിന് പിന്നാലെ സ്ഥാനം ഒഴിയലിന് ബോറിസ് ജോണ്‍സണും നിര്‍ബന്ധിതനാവുകയായിരുന്നു. ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നാലെ കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാര്‍ രാജിവെയ്ക്കുകയും ചെയ്തു.
2019-ലാണ് വമ്പന്‍ ഭൂരിപക്ഷത്തോടെ ജോണ്‍സണ്‍ അധികാരത്തിലെത്തിയത്. ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെ ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.