കോര്‍ക്ക് : ഏഷ്യയില്‍ നിന്നും കടല് കടന്നുവന്ന കടന്നലുകളെ കുടിയൊഴിപ്പിക്കാന്‍ പെടാപ്പാട് പെട്ട് ഐറിഷ് ഭരണകൂടം. കോര്‍ക്ക് സിറ്റിയില്‍ കൂട് കെട്ടിയ കടന്നലുകള്‍ ജനങ്ങളെ ഏറെ പരിഭ്രാന്തിയിലായിരുന്നു. അയര്‍ലണ്ടിലെ തദ്ദേശീയ പരാഗണകാരികള്‍ക്കും തേനീച്ചക്കൂടുകള്‍ക്കും ഭീഷണിയായിരുന്നു ഈ അധിനിവേശകാരി.അതിനാല്‍തന്നെ ഈ അധിനിവേശം വലിയ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയിരുന്നു.
ഒരു മാസം മുമ്പാണ് കോര്‍ക്ക് സിറ്റിയില്‍ ഏഷ്യന്‍ കടന്നലുകളെ ആദ്യമായി കണ്ടത് സ്ഥിരീകരിച്ചത്.അന്നുമുതല്‍ കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ അക്ഷീണ യത്നത്തിലായിരുന്നു എന്‍ ബി ഡിസി,എന്‍ എം ഐയും തേനീച്ച വളര്‍ത്തുന്നവരും ജൈവ വൈവിധ്യ വകുപ്പും.
അയര്‍ലണ്ടിന്റെ ജൈവ സമ്പത്തിന് ഭീഷണിയുയര്‍ത്തിയ ആക്രമണകാരികളായ ഏഷ്യന്‍ കടന്നലുകളുടെ കൂട് ഇന്നലെയാണ് സര്‍വ്വസജ്ജീകരണങ്ങളോടെയും എത്തിയ വനം വന്യജീവി വകുപ്പ് അധികൃതര്‍ സുരക്ഷിതമായി നീക്കം ചെയ്തത്. രാജ്യത്തെ ആദ്യ കടന്നല്‍ കൂട് നീക്കം ചെയ്യാന്‍ നാഷണല്‍ പാര്‍ക്സ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വ്വീസസിന്റെയും സഹായം തേടി.
അയര്‍ലണ്ടിലെ തദ്ദേശീയ പരാഗണകാരികള്‍ക്കും വാണിജ്യ തേനീച്ചക്കൂടുകള്‍ക്കും അപകടമുണ്ടാക്കുന്ന കടന്നല്‍ കൂട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തേനീച്ച കൃഷിക്കാരുടെ സംഘവും രംഗത്തെത്തിയിരുന്നു.
ഒരൊറ്റ കടന്നല്‍ കൂടെ ഉണ്ടായിരുന്നുവുള്ളുവെങ്കിലും ആയിരക്കണക്കിന് യൂറോ ചിലവാക്കിയാണ് കടന്നല്‍ കൂട് നശിപ്പിച്ചത്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.