തിലകം മായിച്ചവര്‍ക്ക് തിലകിലൂടെ മറുപടി; ഇന്ത്യയെ ജയിക്കാന്‍ പച്ചകള്‍ ഒന്നൂടെ മൂക്കണം, ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്
2025 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. തിലക് വര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്. തിലക് വര്‍മ 53 പന്തില്‍ 69* റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. തുടക്കം ഒന്നു പതറിയ ഇന്ത്യയെ തിലകും സഞ്ജുവും ചേര്‍ന്ന് തകര്‍ച്ചയില്‍നിന്ന് കരകയറ്റി. പിന്നീട് തിലകും ദുബെയും ചേര്‍ന്ന് വിജയത്തിലേക്ക് അടുപ്പിച്ചു. ഒടുക്കം റിങ്കു സിംഗിനൊപ്പം തിലക് വര്‍മ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു.
പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടൂര്‍ണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശര്‍മ (5), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്.അഭിഷേക് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫഹീം അഷ്റഫ് പുറത്താക്കിയപ്പോള്‍ ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ രക്ഷിച്ചത്.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജു വീണതിന് പിന്നാലെ ദുബെയായി തിലകിന്റെ കയ്യാള്‍. 19ാം ഓവറിലെ അവസാന ബോളില്‍ ?ദുബെ പുറത്താകുമ്പോള്‍ വിജയത്തിന് 10 റണ്‍സ് അകലെ ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും` വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.