ഡബ്ലിൻ:നവരാത്രി വേളയില്‍ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറീഷ് മലയാളിയായ KR അനില്‍കുമാര്‍ കുറിച്ച ഏതാനും വരികള്‍ക്ക് Shine Venkitangu സംഗീതം നല്‍കി ആതിര TC ആലപിച്ച ‘അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ’ എന്ന ഗാനം You Tube ല്‍ റിലീസ് ചെയ്തു.
പനച്ചിക്കാട് ക്ഷേത്രവും പരിസരവും അമ്പാട്ടുകടവ് ആമ്പല്‍ പാടത്തിന്റെ പ്രകൃതി ഭംഗിയും മനോഹരമായി Jayakrishnan Red moviez ന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ആല്‍ബം കാഴ്ച്ചക്കാരില്‍ കൂടുതല്‍ ഭക്തിപകരും.
ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ദേവിയ്ക്ക് ഒരു സമര്‍പ്പണമായാണ് അനില്‍കുമാര്‍ ഈ ഗാനം അവതരിപ്പിക്കുന്നത്.
‘അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ’ എന്ന ഗാനം കേള്‍ക്കാം
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.