head3
head1

ഡബ്ലിനിലെ ആമസോണ്‍ വെയര്‍ഹൗസില്‍ 500 പേര്‍ക്ക് നിയമനം

ഡബ്ലിന്‍ : ഡബ്ലിനില്‍ തുറന്ന ആമസോണ്‍ ഫുള്‍ഫില്‍മെന്റ് (വെയര്‍ഹൗസ്) സെന്ററിലേയ്ക്ക് വിവിധ തസ്തികകളില്‍ നിയമനം തുടരുന്നു. രാജ്യത്തെ ആദ്യത്തെ ആമസോണ്‍ വെയര്‍ഹൗസാണ് ഡബ്ലിനില്‍ തുറന്നത്. ഇവിടേയ്ക്ക് 500 പേരെയാണ് നിയമിക്കുന്നത്. മണിക്കൂറിന് 13.50 യൂറോയാകും വേതനം ലഭിക്കുക.

അയര്‍ലണ്ടിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഡെലിവറി നടത്തുന്നതിനാകും ഈ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. 6,30,000 ചതുരശ്ര അടിയുള്ള വമ്പന്‍ സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. സാധന സാമഗ്രികള്‍ സംഭരിക്കുന്നതിനൊപ്പം പായ്ക്ക് ചെയ്ത് അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഉപഭോക്താക്കള്‍ക്ക് അയയ്ക്കുകയാണ് ഇവിടെ ചെയ്യുക. സെന്റര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഡെലിവറി സാധ്യമാകുമെന്നും കമ്പനി പറഞ്ഞു.

2022ഓടെ 5,000 പേര്‍ക്ക് അയര്‍ലണ്ടില്‍ ജോലി നല്‍കുമെന്നും ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ ഡെലിവറി സ്റ്റേഷന്‍ 2020 ഒക്ടോബറില്‍ ഡബ്ലിനിലെ റാത്ത്കൂളിലാണ് ആരംഭിച്ചത്. ഇവിടെ 20 സ്ഥിരം ജോലിക്കാരുണ്ട്. ആമസോണിന്റെ ആദ്യ ഓഫീസ് 2004ലാണ് അയര്‍ലണ്ടില്‍ തുറന്നത്.

കഴിഞ്ഞ വര്‍ഷം, ആമസോണ്‍ ബലികൂളിലെ നോര്‍ത്ത് വെസ്റ്റ് ലോജിസ്റ്റിക് പാര്‍ക്കില്‍ രണ്ടാമത്തെ ഡെലിവറി സ്റ്റേഷന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവിടെയും 20ലധികം ജോലികള്‍ പ്രഖ്യാപിച്ചിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.