അയര്‍ലണ്ടിലെ നഴ്സുമാര്‍ എന്‍ എം ബി ഐ യ്ക്ക് അടയ്ക്കുന്ന റീട്ടെന്‍ഷന്‍ ഫീസില്‍ നിന്നും 40 % വരെ തിരിച്ചു വാങ്ങാം …!
ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സുമാര്‍ എന്‍ എം ബി ഐ യ്ക്ക് അടയ്ക്കുന്ന നൂറ് യൂറോ റീട്ടെന്‍ഷന്‍ ഫീസില്‍ നിന്നും നാല്പത് ശതമാനം വരെ തിരികെ ലഭിക്കുമെന്നത് നിങ്ങള്‍ക്ക് അറിയാമോ ?
2019 മുതല്‍ പ്രാബല്യത്തിലുള്ള ഈ ആനുകൂല്യം അയര്‍ലണ്ടിലെ മിക്ക നഴ്സുമാരും പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് അയര്‍ലണ്ടിലെ പ്രമുഖ സര്‍ട്ടിഫൈഡ് പബ്ലിക്ക് ടാക്‌സ് അക്കൗണ്ടന്റ് ഫേമായ ടാസ്‌ക് അക്കൗണ്ടന്റ്സിന്റെ (TASC Accountants,Blanchardstown) കണ്ടെത്തല്‍.
യൂണിഫോം അലവന്‍സ് ഫ്ളാറ്റ് എക്‌സ്‌പെന്‍സസായി ലഭിക്കുമ്പോള്‍ മറ്റു ചെലവുകളുടെ ഇനത്തിലാണ് റീട്ടെന്‍ഷന്‍ ഫീസില്‍ നിന്നും നിശ്ചിത ശതമാനം തിരികെ ലഭിക്കുന്നത്.
ടാക്‌സ് നിരക്കിന് ആനുപാതികമായാണ് റീട്ടെന്‍ഷന്‍ ഫീസില്‍ നിന്നുള്ള ടാക്‌സ് റിട്ടേണും ലഭിക്കുന്നത്.ഇരുപത് ശതമാനം ടാക്‌സ് കൊടുക്കന്നവര്‍ക്ക് ഇരുപത് ശതമാനവും,40 % ടാക്‌സ് അടയ്ക്കുന്നവര്‍ക്ക് നാല്പത് ശതമാനവും തിരിച്ചു ലഭിക്കും.
റവന്യു ടാക്സിന്റെ സെക്ഷന്‍ 114 TCA അനുസരിച്ചുള്ള പ്രൊഫഷണല്‍ മെമ്പര്‍ഷിപ്പ് ഫീസ് ഇനത്തിലാണ് എന്‍ എം ബി ഐ രജിസ്ട്രേഷന്‍ റീട്ടെന്‍ഷന്‍ ഫീസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.