head3
head1

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ 2021 ഫെബ്രുവരി 4, 5, 6 തീയതികളില്‍

ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ 2021 ഫെബ്രുവരി 4, 5, 6 തീയതികളില്‍ നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും.മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 31.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ്  http://www.syromalabar.ie     വഴി മാത്രമാണ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവ പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത് , ഫാ.റോയി വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ക്ലെമെന്റ് 089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705

Biju L.Nadackal, PRO+353 876653881

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളുംവാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ

 

 

Comments are closed.