കെറി : കനത്ത മഴ കോര്‍ക്കിലും കെറിയിലും ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഗതാഗതം തടസ്സപ്പെടുത്തി. വിവിധയിടങ്ങളില്‍ റോഡുകള്‍ അടച്ചു് വാഹനങ്ങള്‍ വഴി തിരിച്ചുവിടേണ്ടി വന്നു.മഴ കണക്കിലെടുത്ത് രണ്ട് കൗണ്ടികളിലും നേരത്തെ തന്നെ യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.കോര്‍ക്കിലും കെറിയിലും അര്‍ദ്ധരാത്രി മുതലാണ് യെല്ലോ അലേര്‍ട്ട് പ്രാബല്യത്തില്‍ വന്നത്.
ഇന്നലെ 2 മണിയോടെ അവസാനിച്ചു.കാര്‍ലോ, കില്‍കെന്നി, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ്, വിക്ലോ കൗണ്ടികളിലും ഇന്നലെ വൈകുന്നേരം 5 മണി വരെയെല്ലോ അലേര്‍ട്ടണ്ടായിരുന്നു.
കോര്‍ക്കില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വിവിധ റോഡുകള്‍ അടച്ചു. മൊഗീലി വില്ലേജിന് സമീപത്തെ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി.തുടര്‍ന്ന് മൊഗീലിയില്‍ നിന്ന് കില്ലേഗിലേക്കുള്ള റോഡ് അടച്ചു.കോര്‍ക്കില്‍ നിന്ന് ടു മൈല്‍ ഇന്‍ വഴി പോകുന്ന വാഹനങ്ങള്‍ മോഗീലി വില്ലേജിന്റെ തെക്ക് ഭാഗത്ത് എല്‍ 380544 വഴി കാസില്‍മാര്‍ട്ടിറിലേക്ക് വഴിതിരിച്ചുവിട്ടു.പാര്‍ക്ക് റോഡ് മാലോ (എന്‍ 72-2) അടച്ചിട്ടു.എനിസ്‌കീന്‍ വില്ലേജിന് തെക്ക് ആര്‍ 588 റോഡിലും നിയന്ത്രണമുണ്ട്.
ലോക്കല്‍ റോഡ് എല്‍ 2014 അടച്ചിട്ടു.കാസില്‍മാര്‍ട്ടിര്‍ വില്ലേജില്‍ വലിയതോതില്‍ വെള്ളക്കെട്ടുണ്ടായി.ഫീര്‍മോയ് എംഡിയിലെ മാര്‍ഹാല്‍സ്ടൗണിലേക്കുള്ള എല്‍ 561934 ആഘക്രോസും അടച്ചു.മാലോയിലെ ക്ലൈഡ് ബ്രിഡ്ജില്‍ റോഡ് ഗതാഗതയോഗ്യമല്ലാതായി. മാലോയിലെ പെര്‍മനന്റ് ടിഎസ്ബി പരിസരത്തും വെള്ളക്കെട്ടുണ്ട്.
ഡണ്‍മാന്‍വേയിലെ ആറാസ് നാ ലോച്ച ഹൗസിംഗ് എസ്റ്റേറ്റിലേക്കുള്ള റോഡിലും വെള്ളം കയറി.കൗണ്‍സില്‍ ക്രൂ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ബാലിനാല്‍ട്ടിഗ് സെമിത്തേരിക്ക് ശേഷമുള്ള റോഡും വഴിമുടക്കി.കോസ്വേയ്ക്ക് സമീപമുള്ള ബ്ലാക്ക്പൂളിലെ ആര്‍ 551ല്‍ വെള്ളപ്പൊക്കമുണ്ടായെന്ന് കെറി കൗണ്ടി കൗണ്‍സില്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

