head3
head1

ട്രംപ് ഓകെയാണെന്ന് വൈറ്റ് ഹൗസും അനുയായികളും

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപി(79)ന്റെ ആരോഗ്യത്തെക്കുറിച്ച് പുതിയ ആശങ്ക പരന്നു.ഓവല്‍ ഓഫീസിലെ മെഡിക്കല്‍ എമര്‍ജന്‍സിയില്‍ സ്റ്റമ്പായി ഇരുന്നതാണ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് വാര്‍ത്ത പരക്കാനിടയായത്.അമിതവണ്ണത്തിനുളള മരുന്നുകളുടെ വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു മീറ്റിംഗിനിടെയാണ് ഏറ്റവും പുതിയ സംഭവം നടന്നത്.

യോഗത്തിനിടെ, ട്രംപിന്റെ അതിഥി തളര്‍ന്നുവീണു.തറയില്‍നിന്നും എഴുന്നേല്‍ക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നു.അതിഥി തൊട്ടുമുന്നില്‍ ബോധംകെട്ടുവീണത് കണ്ടിട്ടും ഇരിക്കുന്നയിടത്തുനിന്നും എഴുന്നേല്‍ക്കാനോ അതിഥിയെ സഹായിക്കാനോ ട്രംപിന് കഴിഞ്ഞില്ലത്രെ. ഇത് മോശം ആരോഗ്യം മൂലമാണെന്നാണ് പ്രചാരണം.ട്രംപ് ഫ്രീസായിപ്പോയെന്ന ആരോപണമാണ് ഇവരുന്നയിച്ചത്.എന്നിരുന്നാലും, പിന്നീട് അദ്ദേഹം എഴുന്നേറ്റ് വന്ന് അതിഥിയെ പരിശോധിച്ചെന്നും പറയുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്രതിനിധിയായിരുന്ന അതിഥി അല്‍പ്പം അസ്വസ്ഥനായിരുന്നുവെന്ന് ട്രംപ് സ്ഥിരീകരിച്ചു.അദ്ദേഹം താഴെ വീണു. ഇപ്പോള്‍ അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹം പോയെന്നും ട്രംപ് പറഞ്ഞു.

യു എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് ട്രംപ്.ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ‘മികച്ച’ആരോഗ്യത്തിലാണെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ അവകാശപ്പെട്ടു.നിയന്ത്രണങ്ങളില്ലാതെയാണ് അദ്ദേഹം ദൈനംദിന ഷെഡ്യൂള്‍ തുടരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നാവികസേന ക്യാപ്റ്റന്‍ ഷോണ്‍ ബാര്‍ബബെല്ല എഴുതിയ കത്തും വൈറ്റ് ഹൗസ് പുറത്തുവിട്ടു. ട്രംപിന് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ 14 വയസ്സ് പ്രായം കുറഞ്ഞയാളുടെ ഹൃദയാരോഗ്യം ഉണ്ടെന്ന് ഇദ്ദേഹം കത്തില്‍ അവകാശപ്പെടുന്നു.പ്രസിഡന്റ് ട്രംപ് ആരോഗ്യവാനാണെന്നും ഇ സി ജി വഴി ഹൃദയ സംബന്ധമായ ഊര്‍ജ്ജസ്വലത പരിശോധിച്ചെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രായം ഇപ്പോഴത്തെ പ്രായത്തേക്കാള്‍ ഏകദേശം 14 വയസ്സ് കുറവാണെന്ന് കണ്ടെത്തിയിരുന്നു-കത്തില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.