head3
head1

ടെസ്‌കോ അയര്‍ലണ്ട് തുറക്കുന്നു, 10 പുതിയ സ്റ്റോറുകള്‍…400 പേര്‍ക്ക് ജോലിയും

ഡബ്ലിന്‍ :ടെസ്‌കോ അയര്‍ലണ്ട് രാജ്യത്താകെ പത്ത് പുതിയ സ്റ്റോറുകള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത 12 മാസത്തിനുള്ളില്‍ 400 പേര്‍ക്ക് ജോലിയും നല്‍കും. കസ്റ്റമര്‍ അസിസ്റ്റന്റുമാര്‍, ഗ്രോസറി ഹോം ഡെലിവറി ഡ്രൈവര്‍മാര്‍, ലൈന്‍ മാനേജര്‍മാര്‍ എന്നിവരെയാണ് നിയമിക്കുക.40 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് ടെസ്‌കോ ഇതിനായി ചെലവിടുന്നത്.

വലിയ സൂപ്പര്‍മാര്‍ക്കറ്റുകളും ചെറിയ എക്‌സ്പ്രസ് ഷോപ്പുകളും അടങ്ങുന്നതായിരിക്കും പുതിയ 10 സ്റ്റോറുകളും.ജൂലൈ അവസാനം തുറക്കുന്ന കോര്‍ക്കിലെ ടെസ്‌കോയുടെ പുതിയ ഫെര്‍മോയ് സ്റ്റോറില്‍ 100 പുതിയ ജോലിക്കാരെ നിയമിക്കും.കോര്‍ക്കിന് പുറമേ, ഡബ്ലിന്‍, ഗോള്‍വേ, ലൂത്ത്, മീത്ത് എന്നിവിടങ്ങളിലും പുതിയ ടെസ്‌കോ സ്റ്റോറുകള്‍ വരും.എം1 റീട്ടെയില്‍ പാര്‍ക്ക്, ഹൗത്ത് എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുള്ള നിയമനം ശരത്കാലത്ത് ആരംഭിക്കും.

പുതിയ സ്റ്റോറുകള്‍ കൂടിയെത്തുന്നതോടെ അയര്‍ലണ്ടിലെ ടെസ്‌കോ സ്റ്റോറുകളുടെ എണ്ണം 193ലെത്തും.പുതിയ തൊഴിലവസരങ്ങള്‍ കൂടിയെത്തുന്നതോടെ ടെസ്‌കോ അയര്‍ലണ്ടിന്റെ സ്ഥിരം ജീവനക്കാരുടെ എണ്ണം 13,500ന് മുകളിലാകും.

തൊഴിലുടമയും റീടെയ്ലറും എന്ന നിലയില്‍ അയര്‍ലണ്ടിലെ മുന്‍നിരയില്‍ ടെസ്‌കോയെ നിലനിര്‍ത്തുന്നതിനാണ് പുതിയ നിക്ഷേപമെന്ന് ടെസ്‌കോ അയര്‍ലണ്ട് സിഇഒ ജെഫ് ബൈര്‍ണ്‍ പറഞ്ഞു.ലോക്കല്‍ പട്ടണങ്ങള്‍ക്കും ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്കും വലിയ ഉത്തേജനം നല്‍കുന്നതാണ് ഈ പ്രഖ്യാപനമെന്ന് എന്റര്‍പ്രൈസ്, ടൂറിസം, തൊഴില്‍ മന്ത്രി പീറ്റര്‍ ബര്‍ക്ക് അഭിപ്രായപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.