head3
head1

നോക്കില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചാപ്ല്യൻ നിയമിതനായി

നോക്ക് : അയര്‍ലണ്ടിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി ഇടുക്കിക്കാരനായ ഫാ. ഫിലിപ്പ് പെരിന്നാട്ട് നിയമിതനായി.ഇടുക്കി രൂപതയിലെ വൈദികനാണ് ഫാ. ഫിലിപ്പ് പെരിന്നാട്ട്. പാണ്ടിപ്പാറ ഇടവകാംഗമാണ്.

ഗോള്‍വേ സീറോ-മലബാര്‍ മാസ് സെന്ററിന്റെ ചുമതലയിലേക്ക് മാറിയ തലശേരി രൂപതാംഗം ഫാ. ആന്റണി (ബാബു) പരത്തേപതിക്കലിന് പകരമായി അദ്ദേഹം ചുമതലയേറ്റു.

നോക്കിലെ ചാപ്ല്യനായി ചുമതലയേറ്റ ഫാ. ഫിലിപ്പിനെ ദേവാലയ റെക്ടര്‍ റവ. ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ്, ബെല്‍ഫാസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങര, ഗോള്‍വേ റീജിയണല്‍ ഡയറക്ടര്‍ ഫാ. ആന്റണി പരത്തേപതിക്കല്‍ , സീറോ-മലബാര്‍ നോക്ക് മാസ് സെന്ററിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മുന്‍ വര്‍ഷങ്ങളിലെന്നപോലെ, നോക്ക് ദേവാലയത്തില്‍ എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും സീറോ-മലബാര്‍ കുര്‍ബാന തുടരും. ദേവാലയം സന്ദര്‍ശിക്കുന്ന വിശ്വാസികള്‍ക്ക് ആത്മീയ സഹായത്തിനും ഫാ. ഫിലിപ്പിന്റെ സേവനം ലഭിക്കും (0892787353).

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.