ഡബ്ലിന്‍: അയര്‍ലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തില്‍ ദ്രോഗഡയിലെ സിറോ മലബാര്‍ കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് ഒരുക്കുന്ന ബൈബിള്‍ കണ്വെന്ഷന് ‘അഭിഷേകാഗ്നി ‘ മെയ് 31,ജൂണ്‍ 1,2 തീയതികളില്‍ [ശനി, ഞായര്‍, തിങ്കള്‍(Bank Holiday)] ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
കൗണ്ടി Louth ലെ Termonfeckin ലുള്ള St. Fechin’s GAA ഹാളില്‍ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കണ്വെന്ഷന് നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടില്‍ സേവ്യര്‍ ഖാന് വട്ടായിലച്ചന് സ്ഥാപിച്ച Preachers of Divine Mercy Monastery യിലെ വൈദികനുമായ ഫാ. സാംസണ് ക്രിസ്റ്റിയാണ്.
. രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന രീതിയില്‍ ആണ് മൂന്നു ദിവസത്തെ കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നത്.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകര്‍ത്തപ്പെടുന്ന ശുശ്രൂഷാ ദിനങ്ങളിലേയ്ക്ക് അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
നവീന്‍ മാത്യു:0892507409
ഷിബു കുരുവിള:0877740812
ഫാ.സിജോ :0894884733
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.