head3
head1

രാജു കുന്നക്കാടിന് ഇത് അവാര്‍ഡുകളുടെ പൂക്കാലം , ഒരേ വര്‍ഷം നാല് വിഖ്യാത അവാര്‍ഡുകള്‍

തിരുവനന്തപുരം : ഒരേ വര്‍ഷം തന്നെ മലയാള നാടകമേഖലയിലെ നാല് പ്രശസ്തമായ അവാര്‍ഡുകള്‍ കരസ്ഥമാക്കി അയര്‍ലണ്ടില്‍ നിന്നുള്ള മലയാളി, രാജു കുന്നക്കാട്ട്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ ഭാവന ചാരിറ്റബിള്‍ ട്രസ്റ്റ്, മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരില്‍ വിവിധ മേഖലകളില്‍ ശോഭിക്കുന്നവര്‍ക്കായി വര്‍ഷം തോറും നല്‍കി വരുന്ന അവാര്‍ഡുകളില്‍ ഒന്നാണ്, മലയാള നാടക, സിനിമാ രംഗത്തെ കുലപതിയായ രാജന്‍ പി ദേവിന്റെ പേരില്‍ നല്‍കി വരുന്ന സ്മാരക അവാര്‍ഡ്. നാടകാചാര്യനായിരുന്ന ആറന്മുള സത്യവ്രതന്റ പേരിലുള്ള ഈ വര്‍ഷത്തെ പ്രതിഭാ പുരസ്‌കാരം , കേരളത്തിലെ കല – സാംസ്‌കാരിക – സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ മികവിന് നല്‍കുന്ന ശംഖുമുദ്ര പുരസ്‌കാരം,വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ കലാ പുരസ്‌കാരം എന്നിവയാണ് രാജു കുന്നക്കാട്ടിനെ തേടിയെത്തിരിക്കുന്നത്.

പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ പേരിലുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം മെയ് 11 ന് എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളില്‍ വെച്ച് നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ രാജു കുന്നക്കാട്ട് ഏറ്റുവാങ്ങി. മലയാള സാഹിത്യ നാടക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മലയാള നാടകരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നവര്‍ക്കുള്ള നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രാജന്‍ പി ദേവ് സ്മാരക പുരസ്‌കാരവും കഴിഞ്ഞ ദിവസം നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് രാജൂ കുന്നക്കാടിന് സമ്മാനിച്ചു, നാടകരചന,അഭിനയം , കവിതാ രചന, ആലാപനം തുടങ്ങിയ രംഗങ്ങളിലെ സമഗ്ര സംഭാവനക്കാണ് രാജു കുന്നക്കാട്ട് അവാര്‍ഡിന് അര്‍ഹമായത്.20 വര്‍ഷമായി അയര്‍ലണ്ടില്‍ താമസമാക്കിയ രാജു കുന്നക്കാട്ട് , കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയാണ്. കലാ, സാംസ്‌കാരിക പ്രവര്‍ത്തനത്തിന് 2007 ല്‍ അജ്മാന്‍ കേരളൈറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘പ്രവാസി രത്ന’ അവര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ രാജു കുന്നക്കാട്ടിനെ തേടിയെത്തിയിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ കലാ, സാംസ്‌കാരിക, നാടക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ ആഴ്ചയാണ് യുകെയിലെ മാഞ്ചസ്റററില്‍ വെച്ച് രാജു കുന്നക്കാട്ട് ഏറ്റുവാങ്ങിയത്.

മെയ് 18 ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് രാജൂ കുന്നക്കാട്ട് , ശംഖുമുദ്ര പുരസ്‌കാരം ഏറ്റുവാങ്ങും.

കേരള സാക്ഷരത മിഷന്‍ സ്റ്റേറ്റ് റിസോര്‍സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്ത് അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.സംസ്‌കാരവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലന്‍ഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനും,സാമൂഹ്യ സാംസ്‌കാരിക ,രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യവുമായ രാജു കുന്നക്കാട്, എതിരാളികളില്ലാത്ത ജീവിത ശൈലി കൊണ്ടും ശ്രദ്ധേയനാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.