ഡബ്ലിന്‍ : സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ഇന്ന് ഡബ്ലിന്‍ ബ്ലാക്ക്റോക്ക് മാസ്സ് സെന്ററില്‍ ആഘോഷിക്കുന്നു.
ബ്ളാക്ക്റോക്ക് ഗാര്ഡിയന് ഏഞ്ചല്‍ ചര്‍ച്ചില്‍ വെച്ച് ഇടവകയുടെ മദ്ധ്യസ്ഥനും കുടുംബങ്ങളുടെ കാവല്‍പിതാവും സാര്‍വത്രിക സഭയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തിരുനാളിനൊരുക്കമായി കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച നൊവേനയും ഇന്ന് സമാപിക്കും. തിരുനാള്‍ ദിനമായ ഇന്ന് വൈകീട്ട് 7 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ .ഫാ.ബൈജൂ കണ്ണംമ്പള്ളി അറിയിച്ചു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.