കില്‍ക്കെന്നി മലയാളി സമൂഹത്തെ ഞെട്ടിച്ച് അനീഷ് ശ്രീധരന്റെ വിയോഗം, മരണമെത്തിയത് നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍
കില്‍ക്കെനി :നാട്ടിലേയ്ക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശിയായ യുവാവ് കില്‍ക്കെനിയില്‍ നിര്യാതനായി.വാഹനം ഓടിക്കുന്നതിനിടെയാണ് മരണം. മാലായിക്കുന്നേല്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് കില്‍ക്കെനി ടൗണിലാണ് സംഭവം.കില്‍ക്കെനിയിലെ റസ്റ്റോറന്റില്‍ ഷെഫായ അനീഷ് ശ്രീധരന്‍ ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടിലേയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.
പുറപ്പെടുന്നതിന് മുമ്പ് യാത്ര പറയാന്‍ റസ്റ്റോറന്റിലേയ്ക്കുള്ള യാത്രയിലാണ് അനീഷിനെ മരണം കൊണ്ടുപോയത്.ഹൃദയാഘാതത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ടൗണിലെ ഒരു കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെ.ഐ. ശ്രീധരന്‍-ശാന്ത ദമ്പതികളുടെ മകനായ അനീഷ് മൂന്ന് വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തിയത്.
കില്‍ക്കെനി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അനീഷ്. കില്‍ക്കെന്നിയിലെ എല്ലാ സാമൂഹ്യപരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.എല്ലാവരോടും ഉറ്റ സുഹൃത്ബന്ധം പുലര്‍ത്തിയിരുന്ന അനീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങിയിരിക്കയാണ് കില്‍ക്കെന്നിയിലെ മലയാളി സമൂഹം.
കില്‍ക്കെനി സെന്റ് ലൂക്സ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്സായ ജ്യോതിയാണ് ഭാര്യ.ശിവാന്യ(8),സാദ്വിക് (10 മാസം) എന്നിവരാണ് മക്കള്‍. നാട്ടില്‍ സംസ്‌കാരം നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്.
അനീഷിന്റെ പൊതുദര്‍ശനം കില്‍ക്കെനിയില്‍ നടത്തുന്നതിന് ക്രമീകരണങ്ങള്‍ നടന്നു വരികയാണ്.മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊതുദര്‍ശനം സംബന്ധിച്ച തീയതി പിന്നീട് അറിയിക്കുമെന്ന് കില്‍ക്കെനി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.സംസ്‌കാരം പിന്നീട് സ്വദേശത്ത് നടത്തപ്പെടും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.