ഡബ്ലിന്‍ : കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്നതിനിടെ അയര്‍ലണ്ടില്‍ കനത്ത മഴയും കാറ്റും പ്രവചിച്ച് മെറ്റ് ഏറന്‍.
ഇന്ന് പെയ്യുന്ന കനത്ത മഴ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നതായും ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മെറ്റ് ഏറന്‍ മുന്നറിയിപ്പ് നല്‍കുന്നു.
വരും ദിവസങ്ങളിലും അയര്‍ലണ്ടില്‍ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.
ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് മഴ ശമിക്കുമെങ്കിലും വൈകുന്നേരത്തോടെ തെക്ക്പടിഞ്ഞാറ് ഭാഗത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് മെറ്റ് ഏറന്‍ അറിയിച്ചു.
രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക ഭീഷണി രാത്രിവരെയും തുടരും.
അതേസമയം, അയര്‍ലണ്ടിന്റെ വടക്ക് ഭാഗത്ത് ചൊവ്വാഴ്ചയും മഴ തുടരുമെങ്കിലും രാത്രിയോടെ ശമിക്കും.
ബുധനാഴ്ച 10 മുതല്‍ 13 ഡിഗ്രി വരെ താപനിലയിലും തണുത്ത കാലാവസ്ഥയാണ് മെറ്റ് ഏറന്‍ പ്രവചിക്കുന്നത്.
വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
അന്തരീക്ഷ താപനില കുറയുന്നതിനാല്‍ വ്യാഴാഴ്ച തെളിഞ്ഞതും തണുപ്പുള്ളതുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മെറ്റ് ഏറന്‍ അറിയിച്ചു.
അതേസമയം, വാരാന്ത്യത്തോടെ വീണ്ടും കനത്ത മഴയും കാറ്റും അയര്‍ലണ്ടിലുണ്ടായേക്കുമെന്നും മെറ്റ് ഏറന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.