പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയാണ്. സെലിബ്രിഡ്ജിലും പിന്നീട് സാന്ഡ്രിയിലും താമസിസിച്ചിരുന്ന അദ്ദേഹം ഡബ്ലിന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.
ഡബ്ലിനിലെ പ്രസിദ്ധമായ റോയൽ കാറ്റേഴ്സിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു ഷാലറ്റ് കോതമംഗലം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം.ഏറെ നാളായി അസുഖ ബാധിതനനായിരുന്നു. .
കോതമംഗലം കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ.മക്കള്‍ :സാന്ദ്രാ ( ടി യൂ ഡി,ഡബ്ലിന്‍) ഡേവിഡ്.
പൊതുദര്‍ശനം നാളെ ഡബ്ലിനില്‍
ഷാലറ്റ് ബേബിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം നാളെ ഡബ്ലിനില്‍ ഒരുക്കിയിട്ടുണ്ട്.
റാത്ത് ഫര്ണാമിലെ സെന്റ് മേരീസ് കോളജ് കാമ്പസിലുള്ള ഡബ്ലിന്‍ സെന്റ് ശ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ നാളെ (ഞായര്‍ ) ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ പരേതന്റെ ഭൗതീകശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും.
രാവിലെ 9 മണിയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.
സംസ്കാരം പിന്നീട് ജന്മനാട്ടില് നടത്തപ്പെടും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.