head3
head1

ടെസ്‌കോ അയര്‍ലണ്ട് 1,200 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

ഡബ്ലിന്‍ : ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷത്തിരക്കിനെ നേരിടാന്‍ ടെസ്‌കോ അയര്‍ലണ്ട് 1,200 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സൂപ്പര്‍സ്റ്റോറുകളിലും എക്‌സ്ട്രാ സ്റ്റോറുകളിലുമായിരിക്കും നിയമനം നടത്തുന്നത്.വരും കാല നിയമനങ്ങളില്‍ ഈ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് ടെസ്‌കോ അയര്‍ലണ്ടിലെ പീപ്പിള്‍ ഡയറക്ടര്‍ മൗറീസ് കെല്ലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാര്‍ട്ട് ടൈം ക്രിസ്മസ് ജോലിക്കാരുടെ റിക്രൂട്ട്മെന്റില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് ഹയറിംഗ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ഗവേഷണം കാണിക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ 3% കുറവുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു.എന്നാല്‍ ക്രിസ്മസ് പാര്‍ട്ട് ടൈം ജോലികള്‍ക്കായുള്ള അന്വേഷണങ്ങളില്‍ അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.