head1
head3

കോവിഡ് കുതിക്കുന്നു… അയര്‍ലണ്ടിലും നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തണെന്ന ആവശ്യമുയരുന്നൂ…

ഡബ്ലിന്‍ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലും നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.

ഡബ്ലിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍നൂറുകണക്കിന് ഹൌസ് പാര്‍ട്ടികളാണ് ഇപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച് ദിവസേന നടക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികളുടെ സംഘങ്ങളും , പബ്ബുകളില്‍ കേന്ദ്രീകരിച്ചിരുന്ന സുഹൃത്സംഘങ്ങള്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ചും ഇപ്പോഴും പാര്‍ട്ടികള്‍ നടത്തുന്നുണ്ട്.

ഇതാണ് പ്രധാനമായും ഗ്രാമമേഖലകളിലെ കോവിഡ് വ്യാപനത്തിന് കാരണമായതായി നിരീക്ഷിക്കപ്പെട്ടുന്നത്. അത്തരമൊരു പശ്ചാത്തലത്തിലാണ് നൈറ്റ് കര്‍ഫ്യൂവിനു വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഫ്രാന്‍സിലെ പ്രധാന നഗരങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ്, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അയര്‍ലണ്ടിലും നൈറ്റ് കര്‍ഫ്യൂ വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫ്രാന്‍സില്‍, പാരീസിലും മറ്റ് എട്ട് നഗരങ്ങളിലുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ, കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്ന ഏറ്റവും പുതിയ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറി.

ലിയോണ്‍, മാര്‍സെയില്‍, ടുലൂസ് എന്നിവിടങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായി കര്‍ഫ്യൂ പ്രഖ്യപിച്ചിട്ടുണ്ട്.

ശനിയാഴ്ച മുതല്‍ നാല് ആഴ്ചത്തേക്കാണ് കര്‍ഫ്യൂ.

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശങ്ങളിലെ ജനങ്ങളെ രാത്രി ഒമ്പത് മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ രാത്രിയാത്ര, ഭവന സന്ദര്‍ശനം, റെസ്റ്റോറന്റ് സന്ദര്‍ശനം തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗവ്യാപനം ത്രീവമായി തുടരുന്നതിനാല്‍ രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള യാതൊരുവിധ പരിപാടികളും അനുവദിക്കില്ല.

പ്രത്യേക അനുമതിയില്ലാതെ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവരില്‍ നിന്ന് 135 യൂറോ പിഴയും ഈടാക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ രണ്ടാമതൊരു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇപ്പോള്‍ പരിഗണനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.