ഡബ്ലിന്‍ : കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കാന്‍ 2.5 മില്ല്യണ്‍ യൂറോയുടെ വെര്‍ച്വല്‍ സ്‌കൂള്‍ സജ്ജമാക്കി ഡബ്ലിന്‍ സിറ്റി സെന്ററിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍.
നാല്, അഞ്ച്, ആറ് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായാണ് വെര്‍ച്വല്‍ സ്‌കൂള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇതോടെ, ഇ ലേണിംഗ് വാഗ്ദാനം ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും വലിയ സെക്കന്‍ഡറി സ്‌കൂളെന്ന ബഹുമതിയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന് സ്വന്തം.
വെര്‍ച്വല്‍ സ്‌കൂളിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മുഴുവന്‍ ക്ലാസുകളും കൃത്യമായി ഓണ്‍ലൈനായി ലഭിക്കും.
തത്സമയ ക്ലാസുകള്‍ക്ക് പുറമേ, റെക്കോഡ് ചെയ്ത ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
39 ക്ലാസ് മുറികളിലായാണ് വീഡിയോ, സൗണ്ട് റെക്കോര്‍ഡിംഗ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വേനല്‍ക്കാലത്ത് 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നെറ്റ്‌വര്‍ക്ക്, ഫൈബര്‍ ഒപ്റ്റിക്‌സ് കേബിളുകളും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലീസണ്‍ സ്ട്രീറ്റ് കാമ്പസില്‍ സ്ഥാപിച്ചിരുന്നു.
ഓരോ ആഴ്ചയും ഏകദേശം 900 മണിക്കൂര്‍ ക്ലാസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്ട്രീം ചെയ്യുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നത്.
വെര്‍ച്വല്‍ ക്ലാസുകള്‍ തുടങ്ങിയ ആദ്യ ആഴ്ചകളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നു.
ആദ്യ മൂന്ന് ആഴ്ചകളില്‍ 25,000 പേരാണ് ക്ലാസുകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തത്. 2,700 മണിക്കൂര്‍ ആയിരുന്നു ആകെ ക്ലാസുകളുടെ ദൈര്‍ഘ്യം.
പഠന രംഗത്ത് വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മികവിന്റെ ഭാഗമാണെന്നും വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ സ്‌കൂള്‍ പദ്ധതി നടപ്പാക്കിയതെന്നും പ്രിന്‍സിപ്പല്‍ യൊവോണ്‍ ഓ’ടൂട്ല്‍ പറഞ്ഞു.
പ്രധാന ഭാഗങ്ങള്‍ വീണ്ടും കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ റീവൈന്‍ഡ് ചെയ്യാനും സൗകര്യമുണ്ട്. ക്ലാസ് നോട്ടുകളും ഓണ്‍ലൈനായി ലഭിക്കും.
അസസ്‌മെന്റുകളും ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് സംശയങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും പ്ലാറ്റ്‌ഫോമില്‍ സജ്ജമാക്കിയിട്ടുണ്ട്.
വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാന്‍ അധിക വെര്‍ച്വല്‍ ട്യൂട്ടോറിയലുകളും ഇന്‍സ്റ്റിറ്റിയൂട്ട് വാഗ്ദാനം ചെയ്യുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാപിന്തുണയും വെര്‍ച്വല്‍ സ്‌കൂള്‍ സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
പുതുതായി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പദ്ധതിയുടെ വിശദാംശങ്ങളും അതിന്റെ ഇ ലേണിംഗ് ഘടനയും വിശദീകരിക്കാന്‍ ഒക്ടോബര്‍ 22ന് ഒരു വെര്‍ച്വല്‍ പ്രോഗാമും ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.