head1
head3

ഡബ്ലിന്‍ മേഖലയില്‍ റെഡ് അലേര്‍ട്ട് രാവിലെ 9 മണി വരെ, ആഞ്ഞു വീശി ഡെബി കൊടുങ്കാറ്റ്

ഡബ്ലിന്‍: അപകടസാധ്യതയേറിയ ഡെബി കൊടുങ്കാറ്റ് ആഞ്ഞുവീശുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ 8 കൗണ്ടികളില്‍ ജാഗ്രതാ നിര്‍ദേശം രാവിലെ 9 മണിവരെ തുടരും. ഡബ്ലിന്‍, കില്‍ഡെയര്‍, പോര്‍ട്ട് ലീഷ് , ലൗത്ത്, മീത്ത്, വിക്ലോ, ഓഫാലി, വെസ്റ്റ്മീത്ത് എന്നീ കൗണ്ടികളില്‍ രാവിലെ 9 മണി വരെ സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പ് നിലവിലുണ്ട്.

അതേ സമയം ക്ലെയര്‍, കെറി, ലിമെറിക്ക്, ടിപ്പററി, ഈസ്റ്റ് ഗാല്‍വേ, സൗത്ത് റോസ്‌കോമണ്‍ എന്നീ കൗണ്ടികള്‍ക്കുള്ള പ്രത്യേക സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പ് രാവിലെ 7 മണി വരെ നീട്ടി..കൊടുങ്കാറ്റ് ഈ പ്രദേശങ്ങള്‍ കടന്നുപോയെങ്കിലും ചില സ്ഥലങ്ങളിലെങ്കിലും ,റോഡ് ഗതാഗതം തടസപ്പെട്ടേക്കാം .

ഡെബി കൊടുങ്കാറ്റ് കാരണം ഇന്ന് രാവിലെ  10 മണിക്ക് മുമ്പ് റെഡ് , ഗ്രീന്‍ ലൈനുകളില്‍ ട്രാം സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ലുവാസ് അറിയിച്ചു.10 മണിയ്ക്ക് ശേഷം രാവിലെ സാധാരണ ടൈംടേബിളിലേക്ക് ഘട്ടം ഘട്ടമായി മടങ്ങിവരുമെന്ന് അറിയിപ്പില്‍ പറയുന്നു.

ഔദ്യോഗിക ലുവാസ് വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് തത്സമയ അപ്ഡേറ്റുകള്‍ നല്‍കും.ഡബ്ലിൻ ബസ് രാവിലെ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.

സ്‌കൂളുകളും,ക്രേഷേകളും,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 10 മണിയ്ക്ക് ശേഷമേ തുറക്കാവു എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്നത്.തുടര്‍ന്ന് പ്രാദേശിക സ്‌കൂള്‍ മാനേജുമെന്റുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ,സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിച്ചേക്കാം.ഇത് സംബന്ധിച്ച അപ്ഡേറ്റുകള്‍ ,വിദ്യാര്‍ത്ഥികള്‍ക്ക് ,രക്ഷിതാക്കള്‍ വഴി നല്‍കുവാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ,സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡെബി ചുഴലിക്കാറ്റ് രാജ്യത്തിന്റെ വടക്ക് കിഴക്ക് ദിശയിലേയ്ക്കാണ് നീങ്ങുന്നത്.ദ്രോഗഡ,ഡബ്ലിന്‍ ,വിക്‌ളോ മേഖലകളില്‍ കാറ്റിന്റെ സ്വാധീനം റെഡ് അലര്‍ട്ട് സമയത്തിന് ശേഷവും തുടര്‍ന്നേക്കാം.

പക്ഷെ ,ശക്തമായ മഴ രാവിലെ അള്‍സ്റ്ററില്‍ ഒതുങ്ങും.

10 മുതല്‍ 13 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് പ്രവചിക്കപ്പെടുന്നത്.

റെഡ് വിന്‍ഡ് മുന്നറിയിപ്പ് കാരണം ഡബ്ലിന്‍ വിമാനത്താവളത്തിലേക്കും,അവിടെ നിന്നും ആരംഭിക്കുന്നതുമായ അതിരാവിലെയുള്ള വിമാനങ്ങള്‍ക്ക് ചില തടസ്സങ്ങളുണ്ടാകുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

നിര്‍ദ്ദിഷ്ട ഫ്‌ലൈറ്റുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി തിരയുന്ന യാത്രക്കാര്‍ അവരുടെ എയര്‍ലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.