ഡബ്ലിന്‍ : കട ബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിവേള്‍ഡ് സിനിമാ കമ്പനി അയര്‍ലണ്ട് യു കെ, യു എസ് എന്നിവിടങ്ങളിലെ കമ്പനിയുടെ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ ഓക്ഷനുകള്‍ തുടരുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്.
പാന്‍ഡെമിക് ബാധിച്ചതിനെ തുടര്‍ന്നാണ് സിനിമാ കമ്പനി പ്രതിസന്ധിയിലായത്. സിനിമാ സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിനിവേള്‍ഡിന്റെ ഓഹരി മൂല്യത്തില്‍ 99 ശതമാനം ഇടിവുണ്ടായിരുന്നു.
യു കെയിലെ പിക്ചര്‍ഹൗസ് ശൃംഖലയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സിനിവേള്‍ഡ്. ഈ വര്‍ഷം ആദ്യം മുതല്‍ സ്ഥാപനം വില്‍പ്പന നടത്തുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് യു കെ, യു എസ്, അയര്‍ലണ്ട് എന്നിവിടങ്ങളിലെ ബിസിനസുകളുടെ വില്‍പ്പന നിര്‍ത്തിയതെന്നാണ് കരുതുന്നത്.2.26 ബില്യണ്‍ ഡോളറിന്റെ പുതിയ ഫണ്ടിംഗ് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ലോകത്തെമ്പാടുമായി 750 ഓളം സൈറ്റുകളുള്ള ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം യു എസില്‍ ബാങ്ക്റപ്സി പ്രൊട്ടക്ഷന്‍ ഫയല്‍ ചെയ്തിരുന്നു.പാപ്പരാകുന്നതില്‍ നിന്നും കരകയറുന്നതിന് ഏകദേശം 5 ബില്യണ്‍ ഡോളര്‍ വരുന്ന കട ബാധ്യതകള്‍ പുനക്രമീകരിക്കുമെന്ന് കമ്പനി പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കടം നല്‍കുന്നവര്‍ക്ക് ഏകദേശം 1.46 ബില്യണ്‍ ഡോളര്‍ പുതിയ ക്രെഡിറ്റും 800 മില്യണ്‍ ഡോളര്‍ ഇക്വിറ്റിയും നല്‍കുമെന്നും കമ്പനി അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന ബ്ലോക്ക്ബസ്റ്ററുകളുടെയും പ്രേക്ഷകരുടെയും എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, മികച്ച സിനിമാ അനുഭവങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ സിനിവേള്‍ഡിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മൂക്കി ഗ്രെയ്ഡിംഗര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.