head1
head3

മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍ : ചൂടില്‍ ജല ഉപയോഗം ശ്രദ്ധിക്കണമെന്ന അഭ്യര്‍ഥന

ഡബ്ലിന്‍ : കൊടും ചൂട് കണക്കിലെടുത്ത് ജലസംരക്ഷണത്തിലും ഉപയോഗത്തിലും ശ്രദ്ധിക്കണമെന്ന അഭ്യര്‍ഥനയുമായി ഐറിഷ് വാട്ടര്‍. വേനല്‍ കടുക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെള്ളം കരുതി ഉപയോഗിക്കണമെന്നും പാഴാക്കരുതെന്നുമുള്ള ഉപദേശവുമായി ഐറിഷ് വാട്ടര്‍ രംഗത്തെത്തിയത്.പഡലിംഗ് പൂളുകളില്‍ വെള്ളം കുറച്ചും ഹോസ് ഉപയോഗിക്കാതെയും പവര്‍ വാഷിംഗ് ഒഴിവാക്കിയും ആളുകള്‍ സഹകരിക്കണമെന്നാണ് കമ്പനിയുടെ അഭ്യര്‍ഥന.

സൗത്തിലും മിഡ് ലാന്റിലും ഗ്രാമപ്രദേശങ്ങളില്‍ ജലവിതരണത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് ഐറിഷ് വാട്ടര്‍ പറഞ്ഞു.കോര്‍ക്ക്, ടിപ്പററി,ക്ലയറിലെ കാരണ്‍, ഗോള്‍വേയിലെ എന്നിസ് ഓര്‍ എന്നിവിടങ്ങളില്‍ വിതരണം കാര്യക്ഷമമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.

ഇപ്പോള്‍ ജലക്ഷാമത്തിന്റെ പ്രശ്നമില്ലെന്നും നിയന്ത്രണങ്ങളുണ്ടാകില്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വരും ആഴ്ചകളില്‍ വെള്ളത്തിന്റെ ഉപഭോഗം വര്‍ദ്ധിക്കും. ഇത് ജലവിതരണത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം. അതിനാലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.

പ്രാദേശികമായി ജലവിതരണ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അവ അറിയിച്ചാല്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ഐറിഷ് വാട്ടര്‍ അസറ്റ് ഓപ്പറേഷന്‍സ് ഹെഡ് ടോം കുഡി പറഞ്ഞു.

ഇന്നും നാളെയും മറ്റന്നാളും(തിങ്കള്‍ ,ചൊവ്വ) കൊടും ചൂടിനെതിരെ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു. ചൂട് 32സെല്‍ഷ്യസ് വരെയെത്തിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ഇന്ന് രാവിലെ 6 മുതലാണ് യെല്ലോ അലേര്‍ട്ട് പ്രാബല്യത്തില്‍ വരുന്നത്. ഇത് ചൊവ്വാഴ്ച രാത്രി 9 മണി വരെ നിലനില്‍ക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.