head1
head3

സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. തായ്‌ലന്‍ഡിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍ ഓസ്ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റുകളിളില്‍ നിന്നും 708 വിക്കറ്റ് നേടിയിട്ടുണ്ട്.

194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ നേടിയിട്ടുണ്ട് .

ഐപിഎല്ലിന്റെ ആദ്യത്തെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിതമായി കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍. പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചിട്ടുണ്ട് ഇദ്ദേഹം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.