head3
head1

മികച്ച വിജയം നേടി മലയാളി കുരുന്നുകള്‍… എങ്കിലും പോകാം അപ്പീലിന്, വഴിയുണ്ട്…

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് ഇത്തവണ വന്നപ്പോള്‍ പരീക്ഷയ്ക്കിരുന്ന മിക്ക മലയാളി വിദ്യാര്‍ത്ഥികളും സന്തോഷത്തിലാണ്. മിക്കവര്‍ക്കും ഉയര്‍ന്ന സ്‌കോറുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

സ്‌കൂളില്‍ നിന്നും പഠനാടിസ്ഥാനത്തില്‍ അധ്യാപകരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഉദാരമായ ഗ്രേഡിംഗിന്റെ പെരുക്കപട്ടിക പൊതുവായുള്ള വിജയത്തിന്റെ തോതിനെ വര്‍ദ്ധിച്ചതിനൊപ്പം, മറ്റു സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാതെ പഠിച്ചു പരീക്ഷ എഴുതി കഴിവ് തെളിയിച്ച ചെറിയൊരു ഭാഗം കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

ഏറ്റവും കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരായ വര്‍ഷം എന്ന നിലയില്‍ മികച്ച ഗ്രേഡിംഗില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിലും അത്ഭുതമില്ല. അയര്‍ലണ്ടിലെ എല്ലാ മലയാളി കുടിയേറ്റകേന്ദ്രങ്ങളിലും തന്നെ ഇത്തവണ പുതുതലമുറക്കാര്‍ പരീക്ഷയ്ക്കിരുന്നിരുന്നു.

ഇനി അപ്പീലിന്റെ കാലമാണ്. മാര്‍ക്ക് കുറഞ്ഞെന്ന് കരുതുന്നവര്‍ക്ക് ഇനി അപ്പീലിന് അപേക്ഷിക്കാം…

എങ്ങനെ നല്‍കും അപ്പീല്‍ ?

അപ്പീല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ, എങ്കില്‍ പരീക്ഷാ സ്‌ക്രിപ്റ്റ് കാണാതെ അപ്പീല്‍ നല്‍കാന്‍ ഓണ്‍ലൈനില്‍ സംവിധാനമുണ്ട്. എസ്.ഇ.സി. കാന്‍ഡിഡേറ്റ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലാണ് ഇതിന് അവസരമൊരുക്കുന്നത്. അപേക്ഷകര്‍ക്ക് എത്ര സ്‌ക്രിപ്ടുകള്‍ വേണമെങ്കിലും ഫ്രീയായി പരിശോധിക്കാം. ഓറല്‍ / പ്രാക്ടിക്കല്‍ പോലുള്ള പരീക്ഷയുടെ മറ്റ് ഘടകങ്ങളുടെ മാര്‍ക്കുകളും കാണാനാകും.

വീട്ടിലിരുന്നോ സ്‌കൂളില്‍ പോയോ ഓണ്‍ലൈനില്‍ തന്നെ ഇത് പരിശോധിക്കാം. ഹയര്‍ തലത്തില്‍ ഇംഗ്ലീഷ്, ചരിത്രം, ഭൂമിശാസ്ത്രം, ഫ്രഞ്ച്, ഹോം ഇക്കണോമിക്സ് (എഴുതിയത്). ഓര്‍ഡിനറി തലത്തില്‍, എല്‍സിവിപി എന്നിവയില്‍ ഗണിതം, ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയും കാണാനാകും. സ്‌ക്രിപ്ടുകളില്‍ മാര്‍ക്കിട്ട പേപ്പറുകള്‍ സ്‌കൂളില്‍ മാത്രമേ കാണാന്‍ കഴിയൂ.

സ്‌കൂളില്‍ പോയും പരിശോധിക്കാം

സ്‌കൂളില്‍ സ്‌ക്രിപ്ടുകള്‍ കാണണമെങ്കില്‍, പരീക്ഷാര്‍ഥി നേരിട്ട് ഹാജരാകണം. മറ്റാര്‍ക്കും അവരുടെ പേരില്‍ കാണാനാകില്ല. എന്നിരുന്നാലും കുട്ടിയോടൊപ്പം പേരന്റോ ടീച്ചറോ ഉണ്ടാകണം. ഈ വിഷയവും പരീക്ഷയും പരിചയമുള്ള വ്യക്തിയെ കൂടെ ഉള്‍പ്പെടുത്തുന്നത് ക്ഷണിക്കും. ആ വ്യക്തി ഒരു അധ്യാപകനാണെങ്കില്‍, അവര്‍ക്ക് നോട്ടീസ് നല്‍കി ഈ വര്‍ക്കില്‍ പങ്കാളിത്തമുണ്ടായിരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. എങ്ങനെയാണ് മാര്‍ക്കിടുന്നതെന്ന് മനസ്സിലാക്കാന്‍ മാര്‍ക്കിംഗ് സ്‌കീം സഹായിക്കും.

എപി1 ഫോം പൂരിപ്പിക്കാനും കഴിയും

പരിശോധനയില്‍ തെറ്റ് കണ്ടെത്തിയാല്‍, റീ ചെക്കിംഗിനും നിര്‍ദ്ദിഷ്ട വിശദാംശങ്ങള്‍ വിവരിക്കുന്ന ഒരു എപി1 ഫോം പൂരിപ്പിച്ചു നല്‍കുന്നതിന് കഴിയും. കണ്ടെത്തിയ പോയിന്റുകള്‍ പരീക്ഷകനെ ഇതിലൂടെ അറിയിക്കാനാകും. ഇത് അപ്പീലിന്റെ വിജയസാധ്യത മെച്ചപ്പെടുത്തും. ഓണ്‍ലൈനിലാണ് പേപ്പറുകള്‍ പരിശോധിക്കുന്നതെങ്കില്‍, വിശദമായ കുറിപ്പുകളും സ്‌ക്രീന്‍ ഷോട്ടുകളും എടുത്ത് ഓണ്‍ലൈനില്‍ എപി1 ബോക്സിലിടണം.

ഗ്രേഡും പരിശോധിക്കാം

സ്‌കൂളിലായാലും ഓണ്‍ലൈനിലായാലും പരീക്ഷാര്‍ഥികള്‍ ആദ്യം തന്നെ പേപ്പറിലെ ഗ്രേഡ് അവരുടെ റിസള്‍ട്ടില്‍ ലഭിച്ചതിന് തുല്യമാണോയെന്ന് പരിശോധിക്കണം. ഗ്രേഡ് വ്യത്യസ്തമാണെങ്കില്‍, അത് ഒരുപക്ഷേ ഭരണപരമായ പിശക് മൂലമാകാം. അങ്ങനെയാണെങ്കില്‍ സാധാരണ അപ്പീല്‍ നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടതില്ല. ഓര്‍ഗനൈസിംഗ് അധ്യാപകനോടോ പ്രിന്‍സിപ്പലിനോടോ ഉടന്‍ സംസാരിക്കണം. എസ്ഇസിയും ഇക്കാര്യത്തില്‍ സിഎഒയെ ഉപദേശിക്കും. ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തുകയും ചെയ്യും. ഫോര്‍മല്‍ അപ്പീല്‍ നല്‍കുന്നതിനും കഴിയും.

പരീക്ഷാ പേപ്പറിലെ എല്ലാ വിഭാഗങ്ങളും ശരിയായി അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നും തുടര്‍ന്ന് പരിശോധിക്കാവുന്നതാണ്. മാര്‍ക്കിംഗ് സ്‌കീമിലെ എല്ലാ ഉത്തരങ്ങളും പരിശോധിക്കണം. തെറ്റ് സംഭവിച്ചതായി തോന്നിയാല്‍, അപ്പീല്‍ നല്‍കണം. ഓറല്‍, പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ കാണാന്‍ കഴിയില്ല. എന്നാലും അപ്പീല്‍ പ്രക്രിയയില്‍ ഇത് റീ മാര്‍ക്ക് ചെയ്യപ്പെടും.

പകര്‍പ്പെടുക്കാനും അവസരം

പരീക്ഷാര്‍ഥിക്ക് മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ഡിജിറ്റല്‍ ക്യാമറ എന്നിവയും പരിശോധനാ വേളയില്‍ കൊണ്ടുവരാം. അവരുടെ സ്‌ക്രിപ്റ്റുകളുടെ പകര്‍പ്പെടുക്കാനും പിന്നീട് കാണാനും ഇതിലൂടെ സാധിക്കും. ഈ ഉപകരണങ്ങള്‍ ഈ ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാവൂയെന്ന് വ്യവസ്ഥയുണ്ട്. മറ്റ് ആശയവിനിമയത്തിനോ മറ്റൊരാളുടെ സ്‌ക്രിപ്റ്റ് പകര്‍ത്താനോ അനുവാദമില്ലെന്നര്‍ത്ഥം. പേനയോ മറ്റ് എഴുത്ത് സാമഗ്രികളോ അനുവദനീയമല്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.