ഡബ്ലിന്‍ : ബ്രെക്സിറ്റ് കരാറില്‍ നിന്ന് പിന്മാറുന്ന യുകെയുടെ അന്താരാഷ്ട്ര നിയമ ലംഘനം ഏറ്റവും കൂടുതല്‍ വെല്ലുവിളിയാകുന്നത് അയര്‍ലന്‍ഡിനായിരിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി.അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് അത് സൃഷ്ടിക്കുക. എന്‍ഐ പ്രോട്ടോക്കോളില്‍ നിന്ന് യുകെ പിന്മാറിയാല്‍ വല്ലാത്ത ഞെട്ടലാകുമെന്നും ജസ്റ്റിസ് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച ബ്രെക്സിറ്റ് പിന്‍വലിക്കല്‍ കരാറിന്റെ പ്രസക്ത ഭാഗങ്ങള്‍ അസാധുവാക്കിയ യുകെ സര്‍ക്കാരിന്റെ ആഭ്യന്തര വിപണി ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഹെലന്‍ മക്ഇന്‍ടി ഈ പരാമര്‍ശം നടത്തിയത്.
അയര്‍ലന്‍ഡ് ദ്വീപില്‍ ഹാര്‍ഡ് ബോര്‍ഡര്‍ തിരിച്ചുവരുന്നത് തടയാനാണ് ബ്രെക്‌സിറ്റ് പിന്‍വലിക്കല്‍ കരാറിന്റെ ഭാഗമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രോട്ടോക്കോള്‍ രൂപകല്‍പ്പന ചെയ്തതെന്ന് അവര്‍ വിശദീകരിച്ചു.ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരം, യുകെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ ഏക വിപണിയില്‍ നിലനിര്‍ത്തുക എന്നതാണ്. ഐറിഷ് കടലിലൂടെയുള്ള വ്യാപാരത്തിന് പുതിയ പരിശോധനകള്‍ സൃഷ്ടിക്കുകയും വേണം.
ഈ പരിശോധനകള്‍ എങ്ങനെ നടപ്പാക്കണമെന്ന് യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ച നടക്കുകയാണ്.ഈ പരിശോധനകള്‍ അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആഭ്യന്തര വിപണി ബില്‍ നടപ്പിലാക്കിയാല്‍ അവ മറികടക്കാന്‍ ബ്രിട്ടന്റെ മന്ത്രിമാര്‍ക്ക് അധികാരം ലഭിക്കും. ഇത് അന്താരാഷ്ട്ര കരാറിന്റെ ലംഘനവുമാകും- മക് എന്‍ടി പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിനെ സംരക്ഷിക്കുന്ന പ്രോട്ടോക്കോള്‍ പ്രകാരം നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള അധിക പരിശോധനയ്ക്ക് യുകെ പ്രതിജ്ഞാബദ്ധമാണെന്ന് ജസ്റ്റിസ് കമ്മിറ്റിയില്‍ സംസാരിക്കവെ മന്ത്രി മക്ഇന്‍ടി പറഞ്ഞു.
യുകെയില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വഴിയും തെക്കോട്ടും വരുന്ന ഒരു നിശ്ചിത അളവിലുള്ള സാധനങ്ങള്‍ ഇതിനകം പരിശോധിക്കാറുണ്ട്. ഇത് നടപ്പാക്കുകയാണെങ്കില്‍പ്പോലും അത് മാറില്ല.
ഏക വിപണിയുടെ സമഗ്രത ഉറപ്പാക്കാന്‍ എന്‍.ഐ പ്രോട്ടോക്കോളിന് അധിക പരിശോധന ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.