head1
head3

ഡബ്ലിനില്‍ പുതിയ അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കാന്‍ എന്‍ ഡി എ യുടെ പദ്ധതി

ഡബ്ലിന്‍: സിറ്റി കൗണ്‍സില്‍ ഏരിയയിലെ ക്ലോംഗ്രിഫിന്‍ പ്രദേശത്തിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് ഡബ്ലിനില്‍ 408 പുതിയ അഫോര്‍ഡബിള്‍ ഹൗസിംഗ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് നാഷണല്‍ ലാന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സി രൂപം നല്‍കി.രണ്ട് അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന വീടുകളാണ് ഏജന്‍സി (എല്‍ഡിഎ) നിര്‍മ്മിക്കും.

ഈ ഭൂമി കഴിഞ്ഞ ഡിസംബറില്‍ എല്‍ഡിഎ ഏറ്റെടുത്തു, ഇതിനകം ഭവനനിര്‍മ്മാണത്തിനായിയുള്ള പ്രാഥമിക പദ്ധതികളും പൂര്‍ത്തിയായി.

മൂന്ന് മുതല്‍ ഏഴ് നിലകള്‍ വരെ ഉയരത്തില്‍ രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് പുതിയ വികസനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത മുറ്റം, മേല്‍ക്കൂര ടെറസ്, ഒരു പൊതു പാര്‍ക്ക്, ഒരു ക്രെച്ച്, കമ്മ്യൂണിറ്റി, സാംസ്‌കാരിക ഇടങ്ങള്‍ എന്നിവയ്ക്കും നിര്‍ദ്ദേശങ്ങളുണ്ട്.

എല്ലാ അപ്പാര്‍ട്ട്മെന്റുകളും വാടകയ്ക്ക് നല്‍കാനായാണ് പദ്ധതി.ഏതാനം സോഷ്യല്‍ ഹൗസിംഗ് വീടുകളും ഉണ്ടാവും.

ഈ വീടുകള്‍ നിര്‍മ്മിക്കുന്ന നിര്‍ദിഷ്ട സൈറ്റ് ക്ലോംഗ്രിഫിന്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് സൗകര്യപ്രദമായ സ്ഥലത്താണുള്ളത്., കൂടാതെ ഈ പ്രദേശത്തേക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബസ് റൂട്ട് ലഭ്യമാണ്.അടുത്ത വര്‍ഷം പണിയാരംഭിച്ചു ,ആദ്യത്തെ വീടുകള്‍ 2027 ന്റെ തുടക്കത്തില്‍ വിതരണം ചെയ്യാനാണ് എന്‍ ഡി എ യുടെ പദ്ധതി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<

Comments are closed.