head1
head3

ബുള്ളി നായകള്‍ക്ക് കഷ്ടകാലം തുടങ്ങുന്നു: ഒന്നുകില്‍ മരണം… അല്ലെങ്കില്‍ നാടുകടത്തല്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിരോധിച്ച എക്സ് എല്‍ ബുള്ളി നായ്ക്കളെ കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുന്നതിന് നടപടിയായി.ഒക്ടോബര്‍ ഒന്നിനാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്.ഇതിന് മുന്നോടിയായി സ്വീഡനിലേയ്ക്കാണ് നായകളെ നാടുകടത്തുന്നത്.

അവിടുത്തെ ഡോഗ് റെസ്‌ക്യൂ ചാരിറ്റികള്‍ നായകളെ ഏറ്റെടുത്ത് പരിപാലിക്കുന്നതിന് തയ്യാറായി വന്നിട്ടുണ്ട്.എയര്‍കണ്ടീഷന്‍ ചെയ്ത വാനുകളിലാണ് മീത്തിലെ ആഷ്‌ബോണില്‍ നിന്ന് വ്യാഴാഴ്ച, 22 നായ്ക്കളെ നാടുകടത്തിയത്.

ഒക്ടോബര്‍ 1 മുതല്‍, എക്സ് എല്‍ ബുള്ളി നായകളെ ഇറക്കുമതി ചെയ്യുന്നതും വളര്‍ത്തുന്നതും വില്‍ക്കുന്നതും രാജ്യത്ത് നിയമവിരുദ്ധമാകും.നായ സംരക്ഷണ കേന്ദ്രങ്ങളിലോ പൗണ്ടുകളിലോ ഉള്ളവയെ കൊല്ലും അല്ലെങ്കില്‍ നാടുകടത്തും.

അടുത്ത ഫെബ്രുവരി മുതല്‍ നായകളെ വളര്‍ത്തുന്നതിന് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും.ഇവയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും.രാജ്യത്തെ എല്ലാ നായകളും ഷെല്‍ട്ടറുകളിലോ ഫോസ്റ്റര്‍ ഹോമുകളിലോ ആണ് കഴിയുന്നത്. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഇവയെ പുനരധിവസിപ്പിക്കില്ല.

പൊതു സുരക്ഷയെ അടിസ്ഥാനമാക്കിയാണ് നിരോധനമെന്നാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി ഹീതര്‍ ഹംഫ്രീസിന്റെ ന്യായീകരണം.തുടര്‍ച്ചയായി മനുഷ്യര്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പേരിലാണ് ബുള്ളി നായ്ക്കളെ നിരോധിക്കാന്‍ തീരുമാനിച്ചത്.

ജൂണില്‍ ലിമെറിക് നഗരത്തില്‍ നിക്കോള്‍ മോറി (23) നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.വെക്‌സ്‌ഫോര്‍ഡിലെ 10 വയസ്സുകാരനും കെറിയിലെ ഒരു വയസ്സുള്ള പെണ്‍കുട്ടിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ആശ്രയമായി സ്വീഡനിലെ ഡോഗ്സ് വിത്തൗട്ട് ഹോം

സ്വീഡിഷ് ചാരിറ്റിയായ ഡോഗ്സ് വിത്തൗട്ട് ഹോം ആണ് റിപ്പബ്ലിക്കില്‍ നിന്നുള്ള ബുള്ളി നായ്ക്കള്‍ക്കും അഭയം നല്‍കുന്നത്.ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയത് അവിശ്വസനീയമാണെന്ന് ചാരിറ്റി പറയുന്നു.ഇത് ഡോഗ് റേസിസമാണെന്ന് ഡോഗ്സ് വിത്തൗട്ട് ഹോം പറയുന്നു.

സ്വീഡനില്‍ ഇത് സംഭവിക്കില്ല.എല്ലാ മൃഗങ്ങളെയും പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാല്‍ സ്വീഡനില്‍ തെരുവ് നായ്ക്കളില്ല.നായകളുടെ ജനനത്തിലടക്കം എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടലുണ്ടെന്നും സംഘടന പറയുന്നു.

ബുള്ളികള്‍ സ്നേഹമുള്ളവര്‍

വലിപ്പമുള്ള ശരീര പ്രകൃതി പേടിപ്പിക്കുന്നതാണെങ്കിലും സ്നേഹമുള്ളവയാണ് എക്സ് എല്‍ ബുള്ളി നായകളെന്ന് മൃഗസ്നേഹികള്‍ പറയുന്നു.പരിചരിക്കുന്നവരോട് ഇവയ്ക്ക് വലിയ ഇഷ്ടമാണ്. ദേഹത്ത് ചാടിക്കയറി മുഖത്തു നക്കിയാണ് സ്നേഹമറിയിക്കുക.

മനുഷ്യരുമായി വളരെ പെട്ടെന്നു തന്നെ അടുക്കുന്നവയാണ് ഈ നായകള്‍.ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഇവ അപകടകാരികളല്ലെന്നും ഇവര്‍ പറയുന്നു.വികാരഭരിതമായും രോഷത്തോടെയുമാണ് നായ സ്നേഹികള്‍ മന്ത്രിക്കെതിരെ പ്രതികരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരമാണ് ഈ തീരുമാനമെന്ന് ഇവര്‍ വിമര്‍ശിക്കുന്നു.

നിരോധനം കാടത്തം

ഒരു കൂടിയാലോചനയുമില്ലാതെയാണ് ഹെതര്‍ ഹംഫ്രീസ് നിരോധനം പ്രഖ്യാപിച്ചതെന്ന് മൃഗസ്നേഹികള്‍ ആരോപിക്കുന്നു.നിരോധനം നടപ്പാക്കുന്നതിന് മുമ്പ് നായ്ക്കളെ പുനരധിവസിപ്പിക്കാന്‍ നായ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും പൗണ്ടുകള്‍ക്കും അവസരങ്ങള്‍ നല്‍കേണ്ടതായിരുന്നുവെന്ന് സ്വീഡനിലേക്ക് നായകളെ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരില്‍ ഒരാളും ഹസ്‌കി റെസ്‌ക്യൂ അയര്‍ലണ്ടിന്റെ സ്ഥാപകനുമായ ആന്‍ഡി കുള്ളന്‍ പറഞ്ഞു.അവരുടെ ആവശ്യപ്രകാരമല്ല ഇവറ്റകള്‍ ജനിച്ചത്. അതിനാല്‍ ജീവിക്കാന്‍ അവസരം നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്

എല്ലാ നായകളെയും സുരക്ഷിതമായും ഫലപ്രദമായും പുനരധിവസിപ്പിക്കാന്‍ അനുവദിക്കുന്നതിന് പൊതുമാപ്പ് നല്‍കണമെന്ന് വര്‍ക്കിംഗ് അനിമല്‍ ഗാര്‍ഡിയന്‍സ് (വാഗ്) റെസ്‌ക്യൂവിലെ ബ്രെന്‍ഡ ഫിറ്റ്‌സ്പാട്രിക് ആവശ്യപ്പെട്ടു.മാനുഷികമായ നിലപാട് ഇക്കാര്യത്തില്‍ സൂക്ഷിക്കണമെന്ന്ും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!