head3
head1

ആവേശപൂര്‍വ്വം കായിക പ്രേമികള്‍,അഹമ്മദാബാദില്‍ നാളെ ലോകകപ്പ് ഫൈനല്‍

അഹമ്മദാബാദ് : ഏകദിന ലോകകപ്പ് മത്സരങ്ങള്‍ ജനകോടികളുടെ കാത്തിരിപ്പിനൊടുവില്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് . ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. മത്സരത്തില്‍ ടോസ് ഏറെ നിര്‍ണായകമാകുമെന്നാണ് പിച്ചൊരുക്കിയ ക്യൂറേറ്ററുടെ വാക്കുകളില്‍നിന്നും വ്യക്തമാകുന്നത്.ടോസ് നേടുന്ന ടീം ബാറ്റിംഗ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റര്‍ പറയുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും 315 പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌കോറാണെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ അപരാജിതരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മറുഭാഗത്തു ആദ്യത്തെ രണ്ടു കളിയും തോറ്റു കൊണ്ടു തുടങ്ങിയ ഓസീസ് പിന്നീട് തുടരെ എട്ടു മല്‍സരങ്ങളില്‍ ജയിച്ച് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ശക്തമായ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം.ടൂര്‍ണമെന്റില്‍ ഫോമിന്റെ കൊടുമുടിയിലാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. തന്റെ കരിയറിലെ രണ്ടാം ഐസിസി ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കോഹ്ലിക്ക് ഇനി ഒരു ജയം മാത്രമേ വേണ്ടു. 2023ലെ ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ കോഹ്ലി തന്റെ 51-ാം സെഞ്ച്വറി നേടുമെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന പ്രതീക്ഷ പങ്കുവെച്ചു.

കിവീസിനെതിരായ സെമി പോരാട്ടത്തില്‍ കോഹ്ലി ഏകദിന ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ച്വറി നേടിയിരുന്നു.വിരാട് കോഹ്ലി ഒരു വലിയ കളിക്കാരനാണ്. വലിയ മത്സരങ്ങളില്‍ എപ്പോഴും അവന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സെമിഫൈനലില്‍ അദ്ദേഹം തന്റെ 50-ാം സെഞ്ച്വറി നേടി, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ അദ്ദേഹം തന്റെ 51-ാം സെഞ്ച്വറി നേടുന്നത് നമുക്ക് കാണാന്‍ കഴിയും

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!