head3
head1

അയര്‍ലണ്ട് വര്‍ക്ക് പെര്‍മിറ്റുകളില്‍ 20% വര്‍ദ്ധന; ഏറെയും ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ വര്‍ക്ക് മേഖലയില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ വര്‍ക്ക് പെര്‍മിറ്റുകളില്‍ സ്വന്തമാക്കുന്നതില്‍ ഇന്ത്യന്‍ ആധിപത്യം തുടരുന്നു.ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം അയര്‍ലണ്ട് 20.5% കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയെന്ന് എന്റര്‍പ്രൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.അതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ് കൈയ്യടക്കിയത്.

എവിടെയും ഇന്ത്യ… ഇന്ത്യ… ഇന്ത്യ…

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുള്ള കണക്കാണിത്.ഈ വര്‍ഷം 19,303 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കിയത്.ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ വര്‍ക്ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത്.പെര്‍മിറ്റുകളുടെ 35 ശതമാനവും ഈ മേഖലയിലാണ്.ഇതില്‍ 34 ശതമാനവും ഇന്ത്യക്കാരാണ് സ്വന്തമാക്കിയത്.6,746 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്.

ബ്രസീല്‍, ഫിലിപ്പീന്‍സ് ,പാക്കിസ്ഥാന്‍,സൗത്ത് ആഫ്രിക്ക എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.ഏറ്റവും കുറവ് വര്‍ക്ക് പെര്‍മിറ്റുകള്‍ നേടിയത് നൈജീരിയക്കാരാണ്.ആകെ പെര്‍മിറ്റുകളുടെ 2.5% മാത്രമേ നൈജീരിയന്‍ പൗരന്മാര്‍ക്കുള്ളു.

ചൈന, യു എസ്, സിംബാബ്വെ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും വര്‍ക്ക് പെര്‍മിറ്റ് നേടിയവരിലുള്‍പ്പെടുന്നു.അയര്‍ലണ്ടിന്റെ വൈവിധ്യമാര്‍ന്ന തൊഴില്‍ വിപണിയുടെ സവിശേഷതയായി അന്താരാഷ്ട്ര തൊഴിലാളികളുടെ കടന്നുവരവ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് 3,282 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കിയത്.കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി 1,859 ,അക്കൊമൊഡേഷന്‍ ആന്റ് ഫുഡ് സര്‍വ്വീസ് മേഖലകളില്‍ 1,458 എന്നിങ്ങനെയും വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കി.

വര്‍ക്ക് പെര്‍മിറ്റുകള്‍ കുടുതലും ഡബ്ലിനില്‍

തലസ്ഥാനമായ ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ ലഭിച്ചത്; 9,241 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇവിടെ നല്‍കിയത്. കോര്‍ക്ക്-1,555 ,കില്‍ഡെയര്‍ 1,296 ,ലിമെറിക്ക് 929 ,മീത്ത് 803 എന്നിങ്ങനെയാണ് മറ്റ് കൗണ്ടികളിലെ വര്‍ക്ക് പെര്‍മിറ്റുകളുടെ വിവരങ്ങള്‍.

കഴിഞ്ഞ വര്‍ഷം ദൃശ്യമായ അതേ പ്രവണതയാണ് ഈ വര്‍ഷവും വര്‍ക്ക് പെര്‍മിറ്റുകളില്‍ കാണുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.2023ല്‍ ആകെ 30,981 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തേതു പോലെ ഹെല്‍ത്ത് കെയര്‍, ഐടി, കൃഷി, അക്കൊമൊഡേഷന്‍ സര്‍വ്വീസ് എന്നിവയിലായിരുന്നു ഈ വര്‍ഷവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!