head1
head3

അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്ററുമാരുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവും, ഫാമിലി റീ യൂണിഫിക്കേഷന്‍ എളുപ്പമാവും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ എംപ്ലോയ്മെന്റ് പെര്‍മിറ്റ് നയങ്ങളില്‍ നിരവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

ആയിരക്കണക്കിന് മലയാളികള്‍ അടക്കം ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ / ഹോം കെയര്‍ അസിസ്റ്ററുമാരുടെ ശമ്പളം അടുത്ത വര്‍ഷം ജനുവരി 25 ന് മുമ്പ് 30000 ആയി വര്‍ദ്ധിപ്പിക്കും. നിലവില്‍ ഇത് 27000 യൂറോയാണ്.2025 ജനുവരിയില്‍ ശമ്പളം 32,000 ആക്കി ഉയര്‍ത്തണം. മാത്രമല്ല 2026 ജനുവരിക്ക് മുമ്പ് കെയര്‍ അസിസ്റ്ററുമാരുടെ ശമ്പളം 39,000 യൂറോയാക്കി വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.ഇതോടെ ഫാമിലി റീ യൂണിഫിക്കേഷന്‍ നടപടികള്‍ സുഗമമാകുമെന്ന് സര്‍ക്കാര്‍ ,ഉറപ്പു നല്‍കുകയാണെന്ന് ബിസിനസ്, എംപ്ലോയ്മെന്റ്, റീട്ടെയില്‍ സഹമന്ത്രി നീല്‍ റിച്ച്മണ്ട് ടിഡി പറഞ്ഞു.

മാത്രമല്ല അയര്‍ലണ്ടില്‍ ജോലി തേടുന്നവര്‍ക്കായി 43 റോളുകള്‍ ജനറല്‍ വര്‍ക്ക് പെര്‍മിറ്റിറ്റ് ഇനത്തില്‍ തുറന്നു കൊടുക്കുകയും ചെയ്തു.എഞ്ചിനീയര്‍മാര്‍, മെക്കാനിക്സ്, ഇലക്ട്രീഷ്യന്‍മാര്‍ മുതല്‍ കാലാവസ്ഥാ നിരീക്ഷകര്‍, കശാപ്പുകാര്‍, ബേക്കര്‍മാര്‍ തുടങ്ങി നിരവധി മേഖലകള്‍  ഈ മാറ്റങ്ങള്‍ഉൾപ്പെടുന്ന ഈ മാറ്റങ്ങൾ അയർലണ്ടിൽ ജോലി തേടുന്നവർക്ക് മാത്രമല്ല   ഐറിഷ് ബിസിനസുകള്‍ക്കും സമൂഹത്തിനും വലിയ പ്രയോജനം ചെയ്യും.

താഴെ പറയുന്ന ജനറല്‍ എംപ്ലോയ്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ജോലികള്‍ക്കായി അയര്‍ലണ്ട് ഇനി ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കായും തുറന്നു കൊടുക്കും.
Residential Day and Domiciliary Case Managers – in Disability Services
Play Therapist – in Disability Services
Genetic Counsellor
Social Care Worker
Family Support Workers – in Disability Services
Project Offices, Disability
Support Worker (oscial, community, public and charity)
Guide Dog Mobility Instructor for the Visually Impaired
Autism Assistance Dog Instructor
Pig Managers
Smiths and forge workers
Moulders, core makers and die casters
Metal plate workers and riveters
Car mechanic, Motor mechanic, Auto electrician, Motor vehicle technician
HGV mechanic
Vehicle body builders and repairers/Body shop panel beaters
Electrician, electrical contractor, electrical engineer,
Vehicle paint technician
Skilled metal, electrical and electronic trades superviosrs
Upholstery and furniture operatives
Butchers/(de)boner
Baker
Furniture makers and other craft woodworkers
Senior Care Workers – in Disability Services
Textile Process Operatives
Wood Machine Operatives
Saw Doctor/Wood Machine Mechanic
Armature Rewinder
Pig Farm Assistants
Speciality Forestry Harvesting Technician

താഴെ പറയുന്ന 11 ജോലികളാണ് പുതുതായി ക്രിട്ടിക്കല്‍ സ്‌കില്‍ ഒക്യുപേഷന്‍സ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
Professional Forester
Reosurce modelling, earth observation and data analyst
Meteorologist
Operational Forecaster
Chemical Engineer
Project Engineer
BIM Manager
Optometrist (Ophthalmic Optician)
Commercial Manager
BIM Coordinator/Technician
Estimator
2023 മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച പൊതു കണ്‍സള്‍ട്ടേഷന്‍ വഴി ലഭിച്ച ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചിരിക്കുന്നത്.അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ സംഘടനയായ Overseas Health and Home care’s in IRELAND അടക്കമുള്ള നിരവധി സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത് എന്നത് വ്യക്തമാണ്. ലക്ഷ്യം നേടിയെടുക്കാന്‍ ഒപ്പം നിന്ന എല്ലാ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും , പിന്തുണച്ചു കൂടെ നിന്ന പൊതുസമൂഹത്തിനും Health and Home care’s in IRELAND ഗ്രൂപ്പ് അഡ്മിന്മാരായ ബിനീഷ് ജോസഫ് , പ്രീതി കൃഷണകുമാര്‍, ലിബിന്‍ ബേബി തെറ്റയില്‍, റെജി സി ജേക്കബ് എന്നിവര്‍ നന്ദി അറിയിച്ചു.

ജനറല്‍ വര്‍ക്ക് പെര്‍മിറ്റിലും ,ക്രിട്ടിക്കല്‍ കെയര്‍ പെര്‍മിറ്റിലുമായി നിരവധി ജോലികള്‍ അയര്‍ലണ്ട് തുറന്ന് കൊടുത്തതും ഏറെ വെല്ലുവിളി നേരിട്ടിരുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ ഫാമിലി റീ യൂണിഫിക്കേഷനെ സഹായിക്കും.സ്പൗസസ് വരുന്ന മുറയ്ക്ക് അവര്‍ക്ക് വൈവിധ്യപൂര്ണമായ നിരവധി ജോലികള്‍ ലഭ്യമാവും എന്നതും പുതിയ മാറ്റത്തിന്റെ സവിശേഷതയാണ്.ഇലക്ട്രീഷ്യന്‍ ,കാര്‍ മെക്കാനിക്ക് മുതല്‍ സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ വരെ നിരവധി ജോലികളെയാണ് ജനറല്‍ എംപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് അനുബന്ധമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ( സ്പൗസസിന്റെ വര്‍ക്ക് പെര്‍മിറ്റ് /സ്റ്റാമ്പ് അടക്കമുള്ള വിവരങ്ങള്‍ ) ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഫോറിന്‍ അഫയേസ്ഴ്സ് ,ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് എന്നിവയില്‍ നിന്നുമുള്ള കൂടുതല്‍ ഉത്തരവുകളും, അനുബന്ധ നയങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിച്ചേക്കും.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.