അയര്‍ലണ്ടില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് ചേമ്പേഴ്സ് അയര്‍ലണ്ട് ,നൈപുണ്യമേഖലയില്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണം
ഡബ്ലിന്‍: അയര്‍ലണ്ടിലെ 90 ശതമാനം ചെറുകിട ബിസിനസ്സുകളും യോഗ്യതയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ പാടുപെടുകയാണെന്ന് ചേമ്പേഴ്സ് അയര്‍ലണ്ട് .
പ്രശ്നം പരിഹരിക്കാന്‍ പെര്‍മിറ്റിംഗ്, വിസ നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ക്രിട്ടിക്കല്‍ സ്‌കില്‍,ഇന്‍ എലിജിബിള്‍ ലിസ്റ്റ് ,ജനറല്‍ എന്നിങ്ങനെ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വ്യത്യസ്തമായ പെര്‍മിറ്റുകള്‍ ആവശ്യമാണെന്നും ചേമ്പേഴ്സ് അയര്‍ലണ്ട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ക്രിട്ടിക്കല്‍ സ്‌കില്‍ തൊഴില്‍ പെര്‍മിറ്റുകള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ കണ്‍സള്‍ട്ടേഷന്‍ ഇന്ന് സമാപിക്കുകയാണ്. ഇതോടനുബന്ധിച്ചാണ് സംഘടനയുടെ സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത്.
ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച ഒരു സര്‍വേയുടെ ഫലങ്ങള്‍ അനുസരിച്ച്. ചെറുകിട ബിസിനസ്സുകളില്‍ പകുതിയിലേറെ സ്ഥാപങ്ങള്‍ക്കും ഉപഭോക്തൃ സേവനം നേരിട്ട് നല്‍കേണ്ട റോളുകളില്‍ പോലും ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുന്നില്ല എന്നാണ് വെളിപ്പെടുത്തല്‍. ഇടത്തരം ബിസിനസ്സുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനും, മാനേജ്‌മെന്റ് തസ്തികകള്‍ നികത്താന്‍ ആളില്ലെന്നും സര്‍വേ കണ്ടെത്തി.
ചേമ്പേഴ്സ് അയര്‍ലണ്ടില്‍ നിന്നുള്ള 400-ലധികം പേര്‍ സര്‍വേയില്‍ പ്രതികരിച്ചു. 95 ശതമാനം മൈക്രോ ബിസിനസ്സുകളും തങ്ങള്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ മേഖലയില്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തി.
ഒഴിവുകള്‍ നികത്തുന്നതില്‍ ബിസിനസുകള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍,ബിസിനസ് വളര്‍ച്ചയെ ബാധിക്കുമെന്ന് ചേംബര്‍ അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, ഇയാന്‍ ടാല്‍ബോട്ട് പറഞ്ഞു,
പഴയതുപോലെ അയര്‍ലണ്ട് കുടിയേറാനുള്ള ആകര്‍ഷകമായ സ്ഥലമല്ലാതായിരിക്കുന്നതിന് കാരണം , ബ്യൂറോക്രാറ്റിക് പ്രക്രിയകള്‍ കാഠിന്യമേറുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണമല്ലാത്ത കാര്യങ്ങള്‍ കാലതാമസമില്ലാതെ തന്നെ നല്‍കുന്നുണ്ടെന്ന് വര്‍ക്ക് പെര്‍മിറ്റുകള്‍ വൈകുന്നതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു്.
തൊഴില്‍ പെര്‍മിറ്റ് സംബന്ധിച്ച ജൂണില്‍ ആരംഭിച്ച സര്‍ക്കാരിന്റെ കണ്‍സള്‍ട്ടേഷന്‍ ഇന്ന് അവസാനിക്കുകയാണ്. തൊഴില്‍ പെര്‍മിറ്റുകള്‍ക്കായുള്ള ക്രിട്ടിക്കല്‍ സ്‌കില്‍ ഒക്യുപേഷന്‍സ് ലിസ്റ്റിലും യോഗ്യതയില്ലാത്ത തൊഴിലുകളുടെ ലിസ്റ്റിലും വരുത്തേണ്ട മാറ്റങ്ങള്‍ ഇതിലൂടെയാണ് പുനരവലോകനം ചെയ്യുക.
യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള റിക്രൂട്ട്മെന്റിനായുള്ള ഉദാര വത്കരണമാണ് പ്രധാനമായും കണ്‍സള്‍ട്ടേഷന്‍ വഴി വിലയിരുത്തുക
ക്രിട്ടിക്കല്‍ സ്‌കില്‍സ് ഒക്യുപേഷന്‍സ് ലിസ്റ്റില്‍ വൈറ്റ് കോളര്‍, പ്രൊഫഷണല്‍ റോളുകള്‍ എന്നിവ ഉള്‍പ്പെടുന്നു, അവിടെ യോഗ്യതയുള്ള അല്ലെങ്കില്‍ വൈദഗ്ധ്യമുള്ള ആളുകളുടെ കുറവ് സമ്പദ്വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഭീഷണിയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. .
ഹെല്‍ത്ത് കെയര്‍ അസിസ്റ്ററുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് Overseas Health and Home care’s in IRELAND എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിദേശത്തുനിന്നെത്തി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന കെയറര്‍മാരുടെ നെറ്റ് വര്‍ക്കിങ് ഗ്രൂപ്പും കണ്‍സള്‍ട്ടേഷനില്‍ പങ്കാളികളായിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.