കേരളത്തില്‍ സ്ഥലവും വീടുമുള്ള അയര്‍ലണ്ടിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം : ഡബ്ള്യുഎം സി സൂം സെമിനാര്‍ ഇന്ന് ,നിങ്ങള്‍ക്കും പങ്കെടുക്കാം
ഡബ്ലിന്‍: കേരളത്തില്‍ സ്ഥലമുള്ള അയര്‍ലണ്ടിലെ പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, നിയമ പ്രതിസന്ധികളും നേരിടേണ്ടത് എങ്ങനെയാണ് ?
സ്ഥലം അയല്‍വാസികള്‍ കൈയേറുക, ആദായം എടുക്കുക,മറ്റ് അതിര്‍ത്തി പ്രശ്നങ്ങള്‍ , പോലീസില്‍ പരാതിപ്പെട്ടാല്‍ നടപടി എടുക്കാതിരിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ക്ക് അന്യദേശത്തിരുന്ന് പെട്ടന്ന് നടപടി എടുക്കാനാവാത്ത നിരവധി സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവയെ എങ്ങനെ നേരിടാം എന്ന് ചര്‍ച്ച ചെയ്യുന്നതിനും,നിയമോപദേശം ഉറപ്പുവരുത്തുന്നതിനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ഇന്ന് (ഞായറാഴ്ച ) ഓണ്‍ ലൈനില്പ്രത്യേക സമ്മേളനം ചേരുന്നു.
സംഘടനാ വൈസ് പ്രസിഡണ്ട് ജോര്‍ജുകുട്ടി പുറപ്പന്താനത്തിന്റെ നേതൃത്വത്തില്‍ നിരവധി പേര് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തില്‍ ഇത്തരമൊരു ചര്‍ച്ചയും,പൊതു നിയമോപദേശവും രൂപപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത്തരം പ്രശനങ്ങള്‍ക്ക് നിയമപരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്നാലോചിക്കുന്നതിനും, അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുന്നതിനുമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് അവസരമൊരുക്കുന്നത്..
നിയമ മേഖലയില്‍ 18 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള കേരളാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ Adv Ashok Ammanchy യാണ് ഇന്ന്(ഫെബ്രുവരി 21 ഞായര്‍ ) അയര്‍ലണ്ടിലെ പ്രവാസികളുമായി ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്.
അയര്‍ലണ്ട് സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്കും,2.30 നുമായി രണ്ട് സൂം മീറ്റിങ് സെഷനുകളാണ് നടത്തപ്പെടുക
സൂം മീറ്റിങ് ലിങ്ക് 1
Deepu Sreedhar is inviting you to a scheduled Zoom meeting.
Topic: WMC Ireland Province Legal Cell – Session 1
Time: Feb 21, 2021 02:00 PM Dublin
Join Zoom Meeting
https://us04web.zoom.us/j/79168798740?pwd=WSt4NFBFanN3UjlCVzd4ZDJCUFlkQT09
Meeting ID: 791 6879 8740
Passcode: WMCLegal
സൂം മീറ്റിങ് ലിങ്ക് 2
Deepu Sreedhar is inviting you to a scheduled Zoom meeting.
Topic: WMC Ireland Province Legal Cell – Session 2
Time: Feb 21, 2021 02:30 PM Dublin
Join Zoom Meeting
https://us04web.zoom.us/j/71850581111?pwd=MUx0ODNQVWhzRnI4YmN0NE55TEc0QT09
Meeting ID: 718 5058 1111
Passcode: WMLegal
അഡ്വേ അശോക് അമ്മാഞ്ചി പൂര്‍ണ്ണസമയവും ഈ സൂം മീറ്റിംഗില്‍ പങ്കെടുക്കും.
താത്പര്യമുള്ള എല്ലാവര്ക്കും സൂം ലിങ്കില്‍ കൂടി മീറ്റിങില്‍ പങ്കെടുക്കാമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍ (പ്രസിഡണ്ട്) ഫോണ്‍ :0877888374,ദീപു ശ്രീധര്‍ (ചെയര്മാന്) ഫോണ്‍ :0862244834,ബിജു പള്ളിക്കര (ജന. സെക്രട്ടറി)ഫോണ്‍ :0873245756,ഷാജു കുര്യന്, കോര്‍ക്ക് (മുന്‍ ഗ്ലോബല്‍ വൈസ് ചെയര്മാന്) ഫോണ്‍ :0873205335, രാജു കുന്നക്കാട്ട് (പി ആര് ഒ).ഫോണ്‍ :0863346861 എന്നിവര്‍ അറിയിച്ചു.
https://chat.whatsapp.com/
- Advertisement -