വിക്ലോ : വിക്ലോയില്‍ അന്താരാഷ്ട്ര വിമാനത്താവളം വരുന്നുവെന്ന വാര്‍ത്ത വെറും ഏപ്രില്‍ഫൂള്‍ വാര്‍ത്തയാണെന്ന് പ്രാദേശിക ടി ഡിമാരും,ജനപ്രതിനിധികളും..മിഡില്‍ ഈസ്റ്റ് നിക്ഷേപക കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് ലെയ്ന്‍സ്റ്റര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രോജക്ട് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചെന്ന് ‘ ബിസിനസ് പോസ്റ്റ് ‘എന്ന അന്താരാഷ്ട്ര മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആര്‍ക്കക്ലോയ്ക്ക് സമീപമാകും മള്‍ട്ടി ബില്യണ്‍ യൂറോ ചെലവില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുകയെന്നും ഇതിനായി 1000 ഏക്കര്‍ ഭൂമിയാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിക്ലോവിലെ ഭൂവുടമകളില്‍ നിന്നായി 600 ഏക്കര്‍ ഭൂമി ഇതിനകം സമാഹരിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിമാന പാര്‍ക്കിംഗ്, എയര്‍ബ്രിഡ്ജ്, പാസഞ്ചര്‍ ചാര്‍ജുകള്‍ എന്നിവയിലൂടെ നിര്‍മ്മാണച്ചിലവിന്റെ 47 ശതമാനം വരുമാനം ആദ്യ വര്‍ഷങ്ങളില്‍ തന്നെ ലഭിക്കുമെന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഏപ്രില്‍ ഫൂള്‍ വാര്‍ത്ത…!
വിക്ലോയിലെ ടിഡിമാരും കൗണ്‍സിലര്‍മാരും ആര്‍ക്ലോവില്‍ ഒരു പുതിയ വിമാനത്താവളത്തിനായുള്ള നിര്‍ദിഷ്ട പദ്ധതിയോട് ആശ്ചര്യത്തോടെയും അമ്പരപ്പോടെയുമാണ് പ്രതികരിച്ചിട്ടുള്ളത്.അവരൊന്നും അത്തരമൊരു പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടേയില്ല എന്നാണ് പ്രതീകരിച്ചത്.
എന്നാല്‍ നിര്‍ദിഷ്ട ഈസ്റ്റ് ലെയിന്‍സ്റ്റര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനായി ആവശ്യമായി വരുന്ന 800-ഏക്കറില്‍ 600 ഏക്കര്‍ ഇതിനകം താല്‍ക്കാലികമായി കണ്ടെത്തിക്കഴിഞ്ഞുവെന്ന് നിക്ഷേപകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ഷെയ്ന്‍ ഡെസ്മണ്ട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതൊരു ‘ആവേശകരമായ പ്രോജക്റ്റ്’ ആണെന്നും എന്നാല്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഡെസ്മണ്ട് പറഞ്ഞു.
ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ (ഐഎഎ) വക്താവ് ദി ജേണലിനോട് പറഞ്ഞു, ഒരു നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഒരു പ്രതിനിധിയുമായും ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നും തങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകളുമായി യാതൊരു ബന്ധവുമില്ലെന്നും വിക്ലോവിലെ വിമാനത്താവളത്തിനായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും ഐറിഷ് ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി..
, ഈ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാനേജ്മെന്റ് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് വിക്ലോ കൗണ്ടി കൗണ്‍സിലിന്റെ വക്താവും പറഞ്ഞു.
പാരിസ്ഥിതിക പരിഗണനകള്‍
വിക്ലോയില്‍ നിന്നുള്ള ഗ്രീന്‍ പാര്‍ട്ടി സ്റ്റീവന്‍ മാത്യൂ പ്രതീകരിച്ചത് ‘ ഇത് ഒരു ഏപ്രില്‍ മാസ തമാശയാണെന്നാണ്. യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമില്ലെന്നും ഒരു ആസൂത്രണ വീക്ഷണ രേഖകളിലും ഒരു വിമാനത്താവളം കൗണ്ടിക്ക് അനുയോജ്യമാണെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു ലക്ഷ്യവുമുണ്ടാവില്ലെന്നും . മാത്യൂസ് പറഞ്ഞു.
വിമാനത്താവള നിര്‍ദ്ദേശങ്ങള്‍ അയര്‍ലണ്ടിന്റെ ദേശീയ വികസന പദ്ധതിയുമായും രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങളുമായും ഗതാഗത ലക്ഷ്യങ്ങളുമായും യോജിക്കുന്നുണ്ടോ എന്നതൊക്കെ പരിഗണിക്കേണ്ടതുണ്ടെന്ന് മാത്യൂസ് പറഞ്ഞു.”ഇത് അവയിലൊന്നിനും യോജിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
ബിസിനസ്സ് പോസ്റ്റില്‍ അതിനെക്കുറിച്ച് വായിക്കുന്നതിന് മുമ്പ് താന്‍വിമാനത്താവള നിര്‍ദ്ദേശങ്ങളെക്കുറിച്ച് കേട്ടിട്ടില്ലെന്നും എന്നാല്‍ അതിനുശേഷം ബന്ധപ്പെട്ട പ്രദേശവാസികളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ടെന്നും വിക്ലോവിലെ സോഷ്യല്‍ ഡെമോക്രാറ്റ് ടിഡി ജെന്നിഫര്‍ വിറ്റ്മോര്‍ പറഞ്ഞു,
ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെയും വാട്ടര്‍ഫോര്‍ഡ് എയര്‍പോര്‍ട്ടിന്റെയും സാമീപ്യം കണക്കിലെടുത്ത് ഈ പ്രദേശത്ത് ഒരു വിമാനത്താവളത്തിന് ബിസിനസ് ആവശ്യമൊന്നുമില്ലെന്നും വിറ്റ്‌മോര്‍ പറഞ്ഞു.
പദ്ധതികള്‍ തികച്ചും ഊഹക്കച്ചവട ലക്ഷ്യത്തോടെയുള്ളതാണെന്നും ‘പൈ ഇന്‍ ദി സ്‌കൈ'(നടക്കാത്ത സ്വപ്നം) ആണെന്നുമാണ് തന്റെ തോന്നലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതുപോലെ, തന്നെ നിരവധി പ്രാദേശിക കൗണ്‍സിലര്‍മാരും പദ്ധതികളെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. വിക്ലോ കൗണ്ടി കൗണ്‍സില്‍ അംഗങ്ങള്‍ ഈ നിര്‍ദ്ദേശം പിന്നീട് ചര്‍ച്ച ചെയ്യും
ബിസിനസ് പോസ്റ്റിന്റെ കഥ ഇപ്പോള്‍ , ആദ്യമായി കേട്ടതാണെങ്കിലും എന്നാല്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ പദ്ധതികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഫിനാഫാളിന്റെ കൗണ്‍സിലര്‍ പാറ്റ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.അത് സംഭവിച്ചാല്‍ അത് വളരെ മികച്ചതായിരിക്കും, പക്ഷേ എന്റെ അഭിപ്രായത്തില്‍ അത് ബുദ്ധിമുട്ടായിരിക്കും,’ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. നിര്‍ദ്ദേശങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ടെന്നും ഏതെങ്കിലും നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കുന്നതിന് മുമ്പ് ആദ്യം നാട്ടുകാരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൂഡാലോചനയോ ?
എന്നാല്‍ കൗണ്ടി വിക്ലോയില്‍ നിന്നും തന്നെയുള്ള ടി ഡിയും നിര്‍ദിഷ്ട പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരീസ് ഇക്കാര്യത്തില്‍ പ്രതീകരിച്ചിട്ടില്ല.ഗള്‍ഫുമായി അസാധാരണ ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഫിനഗേല്‍.
അടുത്തിടെയായി അഭയാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് അനിയന്ത്രിതമായ തോതില്‍ എത്തിച്ചതിന് പേര് കേള്‍ക്കുന്നതും പ്രധാനമായും ഫിനഗേല്‍ പാര്‍ട്ടി തന്നെയാണ്. രാജ്യത്താകെ ഗള്‍ഫില്‍ നിന്നുള്ള പണസ്രോതസ് ഉപയോഗിച്ച് ചിലര്‍ ഭൂമി വാങ്ങികൂട്ടിയുട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.അത് കൊണ്ട് തന്നെ അഭയാര്‍ത്ഥി വിഷയത്തില്‍ എന്നത് പോലെ പെട്ടന്നൊരു തീരുമാനം വിക്ലോ വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഉണ്ടായാല്‍ അതിശയിക്കാനില്ല.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.