യൂറോപ്പിലേക്കുള്ള യാത്രക്കൊരുങ്ങുകയാണോ? യൂറോപ്പിലെ ഷെങ്കന്‍ മേഖലകളിലേക്കാണോ നിങ്ങളുടെ യാത്ര? എങ്കില്‍ ഷെങ്കന്‍ മേഖലകളെക്കുറിച്ചും, ഇന്ത്യയില്‍ നിന്നും ഇവിടേക്കുള്ള വിസാ നടപടികള്‍ സംബന്ധിച്ചും കൂടുതലറിയാം.
യൂറോപ്പിലെ കോമണ്‍ വിസ പോളിസി പിന്തുടരുന്ന 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഷെങ്കന്‍ മേഖല. ചില രാജ്യങ്ങളില്‍ നിന്നും ഷെങ്കന്‍ മേഖലയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ അവസരമില്ല. ഇന്ത്യയില്‍ നിന്നും മുന്‍കൂട്ടി അപേക്ഷ നല്‍കി ലഭിച്ച വിസയുമായി വേണം ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍. ആറു മാസക്കാലാവധിയുള്ളതും, 90 ദിവസങ്ങള്‍ ഈ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതുമായ വിസയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്.
ഷെങ്കന്‍ രാജ്യങ്ങള്‍ ഏതൊക്കെ?
ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക്- റിപബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹങ്കറി, ഐസ്‌ലന്റ്, ഇറ്റലി, ലാത്‌വിയ, ലീഷ്റ്റന്‍സ്റ്റെയിന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്റ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നിവയാണ് ഷെങ്കന്‍ വിസ പോളിസിക്ക് കീഴില്‍ വരുന്ന രാജ്യങ്ങള്‍.
ആവശ്യമായ രേഖകള്‍
- വിസ നടപടികള്‍ എളുപ്പം പൂര്‍ത്തീകരിക്കാന്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്
- ആതിഥേയ രാജ്യത്തു നിന്നുള്ള ഇന്‍വിറ്റേഷനും, താമസം സംബന്ധിച്ച രേഖകളും
കൃത്യമായി പൂരിപ്പിച്ച വിസ അപ്ലിക്കേഷന്‍ - മൂന്ന് മാസത്തിനുള്ളില്‍ എടുത്ത 35×45 സൈസിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (matte background). അപേക്ഷിക്കുന്ന ആളുടെ മുഖം 70 മുതല്‍ 80% വരെ വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലാവണം ഫോട്ടോ
- മൂന്ന് മാസത്തില്‍ കുറയാതെ കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
- സന്ദര്‍ശിക്കുന്ന രാജ്യത്തിലേക്കും, തിരിച്ചുമുള്ള വിമാനടിക്കറ്റ്
- യാത്രാ കാരണം വിശദമാക്കുന്ന കുറിപ്പിന്റെ പകര്‍പ്പ് (travel itinerary).
- താമസസ്ഥലം സംബന്ധിക്കുന്ന രേഖകള്‍
- 30000 യൂറോയുടെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ്
- മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
അപേക്ഷാ നടപടികള്‍
- ഷെന്‍ഗെന്‍ എംബസി വെബസൈറ്റില്‍ നിന്നും വിസ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
- കൃത്യമായി പൂരിപ്പിച്ച് ഒപ്പു വയ്ക്കുക
- ആവശ്യമായ രേഖകളെല്ലാം ഉറപ്പുവരുത്തുക
- സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ എംബസിയിലോ, കോണ്‍സുലേറ്റിലോ അപേക്ഷ സമര്‍പ്പിക്കക
- നിങ്ങളുടെ യാത്രയില്‍ ഒന്നിലധികം രാജ്യങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ 2 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന രാജ്യത്തെ എംബസിയില്‍ നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക..
- ഒന്നിലധികം രാജ്യങ്ങളില്‍ 2 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ എംബസിയിലാണ് നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- ഇതിനുശേഷം വിസ പ്രൊസസിങ്ങിനായുള്ള അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുക. തുടര്‍ന്ന് ഇന്റര്‍വ്യൂ അറ്റന്റ് ചെയ്ത ശേഷം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാവുന്നതാണ്.ഈ നടപടികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 15 പ്രവൃത്തിദിവസത്തിനകം ഷെങ്കന്‍ വിസ നിങ്ങള്‍ക്ക് അനുവദിക്കുന്നതായിരിക്കും. ഇതുകൂടാതെ ഷെങ്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ കൃത്യവും, വിശ്വാസയോഗ്യവുമായ മാര്‍ഗ്ഗത്തിലൂടെ ഇതിനുള്ള നടപടികളും പൂര്‍ത്തീകരിക്കണം. ഇത്രയും നടപടികള്‍ പൂര്‍ത്തീകരിച്ച് , വിസ ലഭ്യമായി കഴിഞ്ഞാല്‍ ബാഗ് പാക്ക് ചെയ്ത് യൂറോപ്പിന്റെ സംസ്‌കാര സമ്പന്നതയെയും, കാഴ്ചകളെയും നേരിട്ടറിയാനായി നിങ്ങള്‍ക്ക് യാത്ര പുറപ്പെടാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.