head1
head3

ടിപ്പററിയ്ക്ക് പോരേണ്ടയിപ്പോള്‍ …. അഭ്യര്‍ത്ഥനയുമായി കൗണ്ടി കൗണ്‍സില്‍

ടിപ്പററി :ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ടിപ്പററിയാകെ മഞ്ഞുമൂടി.കൗണ്ടി ഭരണകൂടവും എമര്‍ജെന്‍സി ഫയര്‍ വിഭാഗങ്ങളും വിന്റര്‍ സര്‍വ്വീസ് ജീവനക്കാരും കൗണ്ടിയിലെമ്പാടുമായി ഗതാഗത തടസ്സങ്ങള്‍ നീക്കുന്നതിനായി പാടുപെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആരും ഇവിടേയ്ക്ക് വരരുതെന്ന മുന്നറിയിപ്പ് കൗണ്ടി കൗണ്‍സില്‍ നല്‍കിയത്.അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങളോടും കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.ക്രൈസിസ് മാനേജ്‌മെന്റ് ടീം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

2018ന് ശേഷമുള്ള ഏറ്റവും ഭീകരമായ സ്നോയാണ് കൗണ്ടി നേരിടുന്നത്.ടിപ്പററിയിലെ എം7, എം8 അടക്കം മാട്ടോര്‍വേകളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്.തിരക്കേറിയ റോഡുകളില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചതോടെ നിരവധിയായ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.ടിപ്പററിക്ക് പുറമേ കോര്‍ക്ക്, കെറി, ലിമെറിക്ക്, കില്‍കെന്നി, കാര്‍ലോ, ലാസ്, വിക്ലോ എന്നിവിടങ്ങളിലെല്ലാം റോഡുകളില്‍ സ്നോ യാത്രാതടസ്സമുണ്ടാക്കുന്നു.

അത്യാവശ്യക്കാരല്ലാതെ യാത്ര ചെയ്യരുതെന്ന് ടിപ്പററി കൗണ്ടി കൗണ്‍സില്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.കൗണ്ടിയിലെ ഫയര്‍ സര്‍വീസുകളും മറ്റും ഗതാഗത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പാഞ്ഞു നടക്കുകയാണ്.വിന്റര്‍ സര്‍വീസ് റൂട്ടുകളെയെല്ലാം വീണ്ടും ഗതാഗത യോഗ്യമാക്കിയെന്ന് കൗണ്‍സില്‍ വക്താവ് പറഞ്ഞു.ഒരിക്കല്‍ വൃത്തിയാക്കിയ റോഡുകള്‍ വീണ്ടും ഐസ് കൊണ്ട് നിറയുകയാണ്.ഇതാണ് പ്രശ്നം.

കൗണ്ടിയിലാകെ 99കിലോമീറ്റര്‍ മോട്ടോര്‍വേയാണുള്ളത്. ട്രക്കുകളില്‍ കൊണ്ടുവന്നാണ് ഉപ്പ് വിതറുന്നത്.കൗണ്ടിയുടെ വിന്റര്‍ സര്‍വ്വീസുകള്‍ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനായി ഓടിപ്പായുകയാണ്.

കോര്‍ക്കില്‍, ഇന്നലെ ഉച്ചയ്ക്ക് എന്‍20ല്‍ ചാര്‍ലെവില്ലിനും ഒറൂര്‍ക്കിന്റെ ക്രോസിനും ഇടയില്‍ ട്രക്ക് ജാക്ക് കുടുങ്ങി. അതോടെ കോര്‍ക്കിനും ലിമെറിക്കിനും ഇടയിലുള്ള പ്രധാന റൂട്ടിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.ട്രക്ക് നീക്കം ചെയ്തതായി കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ അറിയിച്ചു.എന്നിരുന്നാലും റോഡില്‍ സ്നോ കുമിഞ്ഞിട്ടുണ്ടെന്ന് കൗണ്‍സില്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!