head3
head1

അയര്‍ലണ്ടിലെ താപനില റിക്കോര്‍ഡ് തലത്തിലേയ്ക്ക്, ആഹ്‌ളാദ പൂര്‍വം തദ്ദേശവാസികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയായ 31.4 ഡിഗ്രീ സെല്‍ഷ്യസ് അര്‍മായില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു . എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന യഥാര്‍ത്ഥ താപനില ഇതിലുമധികമാണെന്ന് പറയപ്പെടുന്നു.കാവനില്‍ കഴിഞ്ഞ ദിവസം തന്നെ 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നെന്ന് സൂചനകളുണ്ട്.

കഴിഞ്ഞ ദിവസം കാസില്‍ഡര്‍ഗില്‍ റിപ്പോര്‍ട്ട് ചെയ്ത 31.3ഡിഗ്രീയും ബെലിവറ്റികോക്കിലെ 31.2 ഡിഗ്രീയുമായിരുന്നു ഔദ്യോഗിക രേഖകളില്‍ ഇതുവരെയുള്ള ഉയര്‍ന്ന താപനില.

കഴിഞ്ഞ രാത്രിയെ ഇരുപത് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ഉണ്ടായ ആദ്യ ട്രോപ്പിക്കല്‍ രാത്രി എന്നാണ് മെറ്റ് ഐറന്‍ വിശേഷിപ്പിചത്. വലെന്റീനയില്‍ 20.5 ഡിഗ്രീ സെല്‍ഷ്യസില്‍ താഴെയുള്ള താപനില ഇന്നലെ രാത്രി രേഖപ്പെടുത്തിയിട്ടില്ല. വരുന്ന ഏതാനും ദിവസങ്ങളില്‍ രാത്രികാല താപനില 16 മുതല്‍ 18 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു

റിപബ്ലിക്കിലാകട്ടെ മൗണ്ട് ഡിലണിലെ 30.7 ഡിഗ്രീ സെല്‍ഷ്യസാണ് ഇന്നലത്തെ ഉയര്‍ന്ന താപനില. മുന്‍പ് 30.8 ഡിഗ്രീ സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായിരുന്നു ഇവിടുത്തെ ഉയര്‍ന്ന താപനില.

ഈ അഴ്ച്ചയുടെ അവസാനം വരെ മെറ്റ് ഐരന്‍ രാജ്യത്താകമാനം യെല്ലോ അലര്‍ട്ട് നീട്ടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴു മണിവരെയാണ് യെല്ലോ അലേര്‍ട്ട് പ്രാബല്യത്തില്‍ തുടരുക. രാവിലെ ചൂടുകാലാവസ്ഥയും രാത്രി ഉയര്‍ന്ന ഈര്‍പ്പവും പ്രതീക്ഷിക്കാം ഉച്ചയോടെയാണ് താപനില കൂടുതലായി ഉയരുക.

.റോസ്‌കോമണ്‍, കവന്‍ , മോണഗാന്‍, ലോങ്‌ഫോഡ് ,സൗത്ത് ലെറ്റ്രിം, വെസ്റ്റ് മീത് തുടങ്ങിയ സ്ഥലങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

രാത്രികാല താപനില 20 ഡിഗ്രിയില്‍ കുറയുവാന്‍ സാധ്യതയില്ല. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നാളെ വരെ അപകടസാധ്യതയുള്ള രീതിയില്‍ ഉയര്‍ന്ന താപനില സൂചിപ്പിക്കുന്ന ആംബര്‍ അലേര്‍ട്ട് നിലനില്‍ക്കും.

ഈച്ച ,പ്രാണി,കീടം

പതിവിന് വിപരീതമായി ഇത്തവണ അയര്‍ലണ്ടില്‍ ഈച്ച ശല്യം വര്‍ദ്ധിച്ചു. അവികിസത ട്രോപ്പിക്കല്‍ രാജ്യങ്ങളെ ഈച്ച ശല്യത്തിന്റെ പേരില്‍ കളിയാക്കുന്നവരെ ചൂട് വര്‍ധിക്കുന്നതാണ് അതിന് കാരണമെന്ന് പ്രകൃതി പഠിപ്പിക്കുകയാണ്.

എല്ലാ തരം കീടങ്ങളും പെരുകുകയാണ്. ചൂട് കൂടിയതോടെ ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ പെട്ടന്ന് കേടാവുന്നതും,അതേ തുടര്‍ന്നുള്ള ഫുഡ് പോയ്സനിംഗും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഫാന്‍ വാങ്ങാന്‍ ഓട്ടം

അയര്‍ലണ്ടിലെ കൊടിയ ചൂടിനെ പ്രതിരോധിക്കാന്‍ പുതുതായി ഫാനുകള്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.ഓണ്‍ ലൈനില്‍ ഓര്‍ഡര്‍ ചെയ്താലും ഒരാഴ്ച വരെ വൈകുമെന്നതിനാല്‍ ഇലക്ട്രോണിക്ക് കടകളിലും ഫാന്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം പെരുകുന്നു.

ആസ്വദിച്ച് തദ്ദേശവാസികള്‍ ,സന്തോഷം കൊണ്ട് മതിമറക്കുന്നു...

രാജ്യത്തെ തദ്ദേശവാസികള്‍ താപനില വര്‍ദ്ധിക്കുന്നത് ഇപ്പോള്‍ ആഘോഷമാക്കുന്നുണ്ട്.സ്പെയ്നിലേയ്‌ക്കോ ഇറ്റലിയിലേയ്‌ക്കോ പോവാതെ ഇത്തവണ അയര്‍ലണ്ടില്‍ തന്നെ സമ്മര്‍ ആഘോഷിക്കാന്‍ കാത്തിരുന്നവര്‍ക്ക് സൂര്യ താണ്ഡവത്തില്‍ ആഹ്‌ളാദമാണ്

ജലക്ഷാമം :മുന്നറിയിപ്പ്

. ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ഐറിഷ് വാട്ടര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പല സ്ഥലങ്ങളിലും കുടിവെള്ളത്തിന്റെ അവശ്യം ഉയരുന്നുണ്ട്. വരണ്ട കാലാവസ്ഥ കനത്തതോടെ ജലസ്രോതസുകളില്‍ ജലനിരപ്പ് താണു. ആവശ്യം വര്‍ധിക്കുകയും കപ്പാസിറ്റി കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഐറിഷ് വാട്ടര്‍ ഓര്‍മ്മിപ്പിച്ചു. എങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ കൈകള്‍ കഴുക്കുന്നത് ഉള്‍പെടുന്ന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl</

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More