head3
head1

അയര്‍ലണ്ടില്‍ മഞ്ഞുകാലം നേരത്തേയെത്തും, പോളാര്‍ ബ്ലാസ്റ്റിനും സാധ്യത

ഡബ്ലിന്‍ : ഏറ്റവും പുതിയ കാലാവസ്ഥാ ചാര്‍ട്ടുകള്‍ അനുസരിച്ച് ഒക്ടോബര്‍ പകുതിയോടെ ദക്ഷിണ മേഖലയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കും ചിലപ്പോള്‍ യു.കെയിലേക്കും ചെറിയ രീതിയിലുള്ള പോളാര്‍ ബ്ലാസ്റ്റ് ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഒക്ടോബര്‍ തുടക്കം മുതല്‍ തന്നെ വൈകുന്നേരങ്ങളിലെ താപനിലയില്‍ കാര്യമായ കുറവുണ്ടാകും. എങ്കിലും അടുത്ത മാസം പകുതിയോടെ സാധാരണയില്‍ കവിഞ്ഞ രീതിയില്‍ താപനില  കുറവ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

മുന്‍ വര്‍ഷങ്ങളിലെയത്ര ശക്തമല്ലെങ്കിലും മഞ്ഞു കാലത്തിന് സമാനമായ പ്രതീതിയായിരിക്കും ഒക്ടോബര്‍ രണ്ടാം പകുതിയില്‍ എന്നാണ് നിഗമനം.

എങ്കിലും ഉയര്‍ന്ന അന്തരീക്ഷ സമ്മര്‍ദ്ദം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അധികം മഴയോ പുല്ല് മഞ്ഞ് മൂടുന്ന അവസ്ഥയോ ഉണ്ടാകാനിടയില്ല.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പതിവില്‍ കൂടുതല്‍ തണുത്ത കാലാവസ്ഥയായിരിക്കും. കാറ്റും പൊതുവേ കൂടുതല്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോര്‍ത്തില്‍ നിന്നോ നോര്‍ത്ത് വെസ്റ്റില്‍ നിന്നോ ശക്തിയേറിയ കാറ്റ് ഈ മാസങ്ങളില്‍ വീശാം. ഐറിഷ് വെതര്‍ വേള്‍ഡ് ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More