head3
head1

വാട്ടര്‍ഫോര്‍ഡില്‍ ഓറഞ്ച് അലേര്‍ട്ട് ,നിരവധി കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്

വാട്ടര്‍ഫോര്‍ഡ് : കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ മെറ്റ് ഏറാന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയ്ക്ക് വാട്ടര്‍ഫോര്‍ഡില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പില്‍ പറയുന്നു.,

അതേസമയം മറ്റ് നിരവധി കൗണ്ടികളില്‍ സ്റ്റാറ്റസ് യെല്ലോ കാറ്റ്, മഴ മുന്നറിയിപ്പുകള്‍ നിലവിലുണ്ട്.കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക് എന്നിവിടങ്ങളിലാണ് മഴസാധ്യതയ്ക്കുള്ള യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്.

പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാ തടസ്സം എന്നിവയും ഉണ്ടായേക്കും.അഞ്ച് കൗണ്ടികളില്‍ ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പ്രതീക്ഷിക്കുന്നു.ഇവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് മുന്നറിയിപ്പ്. ഡൊണെഗല്‍,ഗോള്‍വേ , മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 11 മുതല്‍ രാത്രി 8 വരെ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.

വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 7 വരെ ശക്തമായ കാറ്റ് പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!