വാട്ടര്‍ഫോര്‍ഡ്: ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തി ബാലിഗണ്ണര്‍ GAA ക്ലബ്ബില്‍ വച്ച് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം എഴുന്നൂറില്‍പരം അംഗങ്ങള്‍ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെക്രട്ടറി നെല്‍വിന്‍ റാഫേല്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വാട്ടര്‍ഫോര്‍ഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്‌കറിയ, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ഇടവക വികാരി ഫാ.ജോമോന്‍ കാക്കനാട്ടും ഓണ സന്ദേശം നല്‍കി.
പ്രസിഡന്റ് അനൂപ് ജോണ്‍ ആശംസകള്‍ അറിയിച്ചു. അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ടുകള്‍, തിരുവാതിര, വടം വലി, ഫാഷന്‍ഷോ, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം മത്സരങ്ങള്‍ തുടങ്ങി ഗൃഹാതുരത്വം ഉണര്‍ത്തിയ അനവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ഓണാഘോഷം കടന്നു പോയത്. നാവില്‍ കൊതിയൂറും ഓണസദ്യ ഒരുക്കിയത് ഹോളിഗ്രയില്‍ റെസ്റ്റോറന്റാണ്. വിവിധയിനം മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
WMA യുടെ ഓണാഘോഷ പരിപാടികള്‍ വന്‍വിജയമാക്കിയ വാട്ടര്‍ഫോര്‍ഡ് നിവാസികളോട് കമ്മിറ്റി നന്ദി അറിയിച്ചു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.