head3
head1

വാഹനാപകടം : വാട്ടർഫോർഡിലെ രണ്ട് മലയാളികൾക്ക് ഗുരുതരമായ പരിക്കേറ്റു

വാട്ടർഫോർഡ് : കൗണ്ടി കിൽകെന്നിയിൽ ഉണ്ടായ ഒരു റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു.ഇവരിൽ രണ്ട് പേർ മലയാളികളാണ്. ഇന്നലെ രാത്രി ഏഴരയ്ക് ശേഷം എം 9 ലാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചത്.

വാട്ടർഫോർഡ് മലയാളികളായ സെബിൻ, ജിഷ്ണു എന്നിവരാണ് കാര്യമായ പരിക്കുകളോടെ ആശുപത്രിയിൽ ഉള്ളത്. പുതിയ വാഹനം വാങ്ങാനായി ഡബ്ലിനിൽ പോയി തിരികെ വരവേ , മലയാളി യുവാക്കൾ സഞ്ചരിച്ച വാഹനം കേടാവുകയും,അത് പരിശോധിക്കുന്നതിനായി പുറത്തിറങ്ങവേ ,പിന്നിൽ വന്നും നിന്ന വാഹനം അവരെ ഇടിക്കുകയുമായിരുന്നുവത്രേ.

ഇടിച്ച കാറിൻ്റെ ഡ്രൈവറെയും, മലയാളികളെയും യാത്രക്കാരനെയും വാട്ടർഫോർഡ് റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ സാക്ഷികൾ മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു.

ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.

error: Content is protected !!