വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് കാത്തിരിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇനി ഏതാനം ദിവസങ്ങള്‍ മാത്രം..
സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സ് കോംപ്ലക്‌സില്‍ , രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ നീണ്ടു നില്‍ക്കുന്ന വാട്ടര്‍ഫോര്‍ഡ് വൈകിങ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഒരുക്കുന്ന പ്രൗഢ ഗംഭീരമായ സൗത്ത് ഈസ്റ്റ് കാര്‍ണിവല്‍ 2K24 ന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി വൈക്കിങ്‌സ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഓരോ ഫാമിലിക്കും പങ്കുചേരാന്‍ കഴിയുന്ന എല്ലാവിധ സൗകര്യങ്ങളും സൗത്ത് ഈസ്റ്റ് കാര്‍ണിവലിനായി ഒരുക്കിയിട്ടുണ്ട്
നക്ഷത്ര തിളക്കവുമായി വരുന്നു, ലക്ഷ്മി നക്ഷത്ര അയര്‍ലണ്ടിന്റെ മണ്ണിലേക്ക്
വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സ് സൗത്ത് ഈസ്റ്റ് കാര്‍ണിവലിലേക്ക് സ്റ്റാര്‍ ഗസ്റ്റായി എത്തുന്നത് ഈ കൊല്ലത്തെ മികച്ച അവതാരികക്കുള്ള അവാര്‍ഡ് നേടിയ സിനി ആര്‍ട്ടിസ്‌റ്. ലക്ഷ്മി നക്ഷത്രയാണ്. ലൈവ് മ്യൂസിക് ബാന്‍ഡും, ചടുലത നിറഞ്ഞ നൃത്ത ചുവടുകളും, രുചിയേറും ഭക്ഷണ വിഭവങ്ങളും, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും, ഫണ്‍ റൈഡുകളും കാര്‍ണിവലിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
അടുത്ത ശനിയാഴ്ച്ച (7th September) നടത്തപെടുന്ന കാര്‍ണിവലിന്റെ കാര്‍ പാര്‍ക്കിങ് ബുക്കിങ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്. പാര്‍ക്കിങ് ഫീ 5 യൂറോയാണ്.https://www.eventblitz.ie/event/southeastcarnival24/</a
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD
Comments are closed.