head3
head1

കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ്, നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വാട്ടര്‍ഫോര്‍ഡ് :കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ ഇന്ന് പുലര്‍ച്ചെ നായയുടെ ആക്രമണത്തില്‍ മൂന്ന് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് മരണപ്പെട്ടുവെന്ന വാര്‍ത്ത ഗാര്‍ഡാ സ്ഥിരീകരിച്ചു.

ഡണ്‍ഗാര്‍വന് അടുത്തുള്ള ക്ലാഷ്‌മോര്‍ വില്ലേജിലെ ഒരു വീട്ടില്‍ വെച്ചാണ് സംഭവം. നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീടിന്റെ രണ്ടാമത്തെ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ബെഡിനരുകിലേയ്ക്ക് നായ എത്തിയത്.

നായയുടെ ആക്രമണത്തിനിടെ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പെണ്‍കുഞ്ഞിനെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3.15 ന് ശേഷം അവള്‍ മരിച്ചതായി പ്രഖ്യാപിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളെ സമാശ്വസിപ്പിക്കുന്നതിനായി ഗ്രാമവാസികള്‍ ഒന്നാകെ ഇവരുടെ ഭവനത്തിലേക്ക് എത്തികൊണ്ടിരിക്കുന്നുണ്ട്.അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലിലാണ് വാട്ടര്‍ഫോര്‍ഡില്‍ ജനസമൂഹം.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More