head3
head1

ശക്തമായ മുന്നറിയിപ്പുമായി സിഎംഒ, ഡെല്‍റ്റ വേരിയന്റ് ബാധിതരുടെ എണ്ണം 20% ആയെന്ന് ഡോ. ടോണി ഹോളോഹന്‍

ഡബ്ലിന്‍ : ഡെല്‍റ്റ വേരിയന്റ് വ്യാപനത്തിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍.ഡെല്‍റ്റ വേരിയന്റ് കോവിഡ് കേസുകളില്‍ കഴിഞ്ഞയാഴ്ച 20 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.ഇത് വലിയ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സിഎംഒ പറഞ്ഞു.മുമ്പ് 5 ശതമാനം കേസുകളായിരുന്നു ഉണ്ടായിരുന്നത്.വിവിധ നടപടികളിലൂടെ ഇതിനെ തടഞ്ഞുനിര്‍ത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിന് കഴിഞ്ഞിട്ടില്ല.

ജൂലൈ 5 മുതലാണ് ഇന്‍ഡോര്‍ ഡൈനിംഗ് ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനത്തെ ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം ബാധിക്കുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

ജൂലൈ 19 മുതല്‍ ഇയു ഡിജിറ്റല്‍ സെര്‍ട്ട് പ്രാബല്യത്തില്‍ വരും.ഇവിടെ നിന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്ക് ‘ഫ്രീയായി ‘യാത്ര ചെയ്യാന്‍ ഇതിലൂടെ അനുവദിക്കും.പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകള്‍ യാത്ര ചെയ്യരുതെന്ന ഉപദേശം ഡോ. ഹോളോഹന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More