ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഫ്‌ളൂ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാക്ക്-ഇന്‍ ഫ്‌ളൂ വാക്സിന്‍ ക്ലിനിക്കുകള്‍ രാജ്യ വ്യാപകമായി തുറന്നു.ക്ലിനിക്കുകളില്‍ നിന്നും വെള്ളിയാഴ്ച വരെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കും.65ന് മേല്‍ പ്രായമുള്ളവരിലും 14 വയസ്സ് വരെയുള്ള കുട്ടികളിലുമാണ് ഏറ്റവും കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഒറ്റ ആഴ്ചയ്ക്കുള്ളില്‍ ഫ്‌ളൂ ബാധിതരുടെ എണ്ണം ഇരട്ടിയായുയര്‍ന്നതിനെ തുടര്‍ന്നാണ് രാജ്യത്തെമ്പാടും വാക്‌സിന്‍ ക്ലിനിക്കുകള്‍ തുറന്നത്.
ഉയരുന്ന ശാരീരിക ഊഷ്മാവ് ,പേശിവേദന, തലവേദന, കടുത്ത ക്ഷീണം എന്നിവയാണ് കുട്ടികളിലെ ഇന്‍ഫ്‌ളുവന്‍സയുടെ ലക്ഷണങ്ങള്‍.ഡിസംബര്‍ 17 വരെ 631 ഇന്‍ഫ്‌ലുവന്‍സ കേസുകളാണ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ച 283 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.ഈ ഫ്‌ളൂ സീസണില്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് 454 പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചെന്ന് കണക്കുകള്‍ പറയുന്നു.ഒക്ടോബര്‍ മുതല്‍, ഇതുവരെ 1,457 ഫ്‌ളൂ കേസുകളാണ് സ്ഥിരീകരിച്ചതെന്നും എച്ച് പി എസ് സി വ്യക്തമാക്കി.
രാജ്യത്തെ 2-17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലിനിക്കുകളില്‍ സൗജന്യമായി നാസല്‍ ഫ്‌ളൂ വാക്സിന്‍ നല്‍കുന്നത്. 38 വാക്ക്-ഇന്‍ ഫ്‌ളൂ ക്ലിനിക്കുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്നും നാളെയും വാക്‌സിനുകള്‍ ലഭിക്കും.
വരുന്ന ആഴ്ചകളില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തടയുന്നതിന് വാക്ക്-ഇന്‍ ക്ലിനിക്കുകള്‍ പ്രയോജനപ്പെടുത്തണണമെന്ന്് എച്ച് എസ് ഇയുടെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസിലെ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ അപര്‍ണ കീഗന്‍ അഭ്യര്‍ഥിച്ചു.
സോഷ്യലൈസേഷന്‍ കൂടുന്ന സമയമായതിനാല്‍ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.കുട്ടികളിലെ പനി ഗുരുതരമാകാനും സാധ്യതയുണ്ട് . വാക്‌സിനേഷനിലൂടെ രോഗബാധ തടയാനാകും.കുട്ടികള്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രായമായ മുത്തശ്ശിമാര്‍ക്കുമെല്ലാം രോഗം പടരുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന് കീഗന്‍ ഓര്‍മ്മിപ്പിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.