head3
head1

വേജ് സബ്സിഡി സ്‌കീമുകള്‍ ,പരിശോധനകള്‍ ഊര്‍ജിതമാക്കും

ഡബ്ലിന്‍ : അര്‍ഹമായത്തില്‍ കൂടുതല്‍ വേജ് സബ്‌സഡികള്‍ കൈവശമാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ ക്രാക്ക് ഡൗണ്‍ നടപടികളുമായി റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്. ചെക്ക് ഇടപാടുകളും വേജ് സപ്പോര്‍ട്ട് രേഖകളും കമ്പനിയുടെ മറ്റ് വിവരങ്ങളും പരിശോധിച്ച് വൈരുദ്ധ്യങ്ങള്‍ ഉള്ളവയിലെ തട്ടിപ്പുകള്‍ അന്വേഷിക്കും. ഇത്തരത്തില്‍ അനര്‍ഹമായി സബ്‌സിഡികള്‍ കൈവശമാക്കിയവര്‍ പിഴയും പെനാല്‍റ്റിയും ഉള്‍പടെ തിരികെ നല്‍കണം.

ചില സന്ദര്‍ഭങ്ങളില്‍ ക്രിമിനല്‍ കേസുകളും ഉണ്ടാകാം. ഈ കമ്പനികള്‍ തുടര്‍ന്നുള്ള കോവിഡ് 19 സപ്പോര്‍ട്ട് സ്‌കീമുകളില്‍ നിന്നും പുറത്താകും. സ്‌കീമിനുള്ള അര്‍ഹത , പേയ്‌റോളിലെ തിരിമറികള്‍ എന്നീ ഘടകങ്ങളാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുക.

കഴിഞ്ഞ സെപ്റ്റംബറിലാണ് ടെമ്പററി വേജ് സബ്‌സിഡി സ്‌കീമിന് പകരം എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി സ്‌കീം അവതരിപ്പിച്ചത്. ഈ വര്‍ഷാവസാനം വരെ ആറു മാസത്തേയ്ക്ക് പദ്ധതി നീട്ടിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ ഗൗരവമുള്ള മാനദണ്ഡങ്ങളും സ്‌കീമില്‍ പ്രഖ്യാപ്പിച്ചിരുന്നു.

കൃതിമമായി വേതനത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ, ജോലി സമയം പെരുപ്പിച്ചു കാട്ടുകയോ ചെയ്ത് സബ്‌സിഡി കരസ്ഥമാക്കിയിട്ടുണ്ടോയെന്ന് പരിശോധനകള്‍ നടക്കും. ബന്ധപ്പെട്ട ബിസിനസുകളിലും വിഭാഗങ്ങളും ഉണ്ടായിട്ടുണ്ടാകാവുന്ന ജോലി തിരിമറികള്‍, വേതന കാലാവധി എന്നിങ്ങനെ കൃതിമ്യങ്ങളും അന്വേഷിക്കും.

ഇന്നലെ മുതല്‍ ഇ.ഡബ്‌ള്യൂ. എസ്.എസിന് അപേക്ഷിക്കുന്ന കമ്പനികള്‍ പ്രതിമാസ എലിജിബിലിറ്റി ഫോം തയ്യാറാക്കണം. ഇതിന്‍പ്രകാരം 2020 ബിസിനസ് 2019 ലെകാള്‍ 30 പി.സി. എങ്കിലും താണ് നില്‍ക്കണം.

മുന്‍ വര്‍ഷങ്ങളിലെ വരുമാനവും പരിഗണിച്ച് റവന്യൂ റിസ്‌ക് പ്രൊഫൈല്‍ രൂപപ്പെടുത്തും. ഓഡിറ്റ് , ഓഡിറ്റിതര ഇടപാടുകള്‍ക്കുള്ള റെവന്യൂ കോഡ് ഓഫ് പ്രാക്റ്റീസ് പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി അറിയിക്കാതെ സൈറ്റ് പരിശോധനകള്‍ , പ്രൊഫൈല്‍ പരിശോധനകള്‍ നടത്താം. ഇതോടൊപ്പം മറ്റ് സ്റ്റേറ്റ് ഏജന്‍സികളെ ഉള്‍ക്കൊളളിച്ച് അന്വേഷണവും ആരംഭിക്കാം. പത്ത് മാസത്തെ പ്രവര്‍ത്തനത്തിനിടയില്‍ ജൂണിലാണ് ഈ. ഡബ്ലു.എസ്.എസിന് ഏറ്റവുമധികം പണം സര്‍ക്കാരിന് ചിലവഴിക്കേണ്ടി വന്നത്. ജൂണില്‍ 34,200 തൊഴില്‍ ദാതാകള്‍ക്കായി 475 .5 മില്യണ്‍ യൂറോ വിതരണം ചെയ്തു . 344,000 ജോലിക്കാരെ ഉദ്ദേശിച്ചാണിത്. ഇതുവരെ 4 ബില്യണ്‍ യൂറോ ഈയിനത്തില്‍ ചിലവായി. ഇതില്‍ 2 .9 ബില്യണ്‍ മുന്‍പത്തെ റ്റി.ഡബ്ല്യു എസ്.എസ് സ്‌കീമിലാണ് നല്‍കിയത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More